തിരുവനന്തപുരം: പുത്തൻ തീരുമാനങ്ങൾ എടുത്തുകൊണ്ടായിരിക്കും മിക്ക ആളുകളും പുതുവർഷത്തെ വരവേൽക്കുക. കേരള മുഖ്യമന്ത്രി പിണറായി വിജയനും പുതിയ തീരുമാനങ്ങൾ‌ എടുത്തുകൊണ്ടാണ് ഇത്തവണത്തെ പുതുവർഷത്തെ വരവേൽക്കുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം തന്റെ ന്യൂ ഇയർ റെസലൂഷൻ എതൊക്കെയാണെന്ന് വെളിപ്പെടുത്തിയത്.
 
''വികസനത്തിനായി പോരാടുക, അടിച്ചമര്‍ത്തപ്പെട്ട വർ​ഗത്തിനൊപ്പം നിൽക്കുക, ഒരിക്കലും അനീതി കാണിക്കുന്നയാളാകരുത്, പ്രതീക്ഷ കൈ വിടരുത്''- ഇവയാണ് പിണറായി വിജയന്റെ ന്യൂ ഇയർ റെസലൂഷൻ.


ലഹരിയോട് 'നോ' പറയാൻ ആഹ്വാനം ചെയ്തായിരുന്നു മുഖ്യമന്ത്രി ജനങ്ങൾ‌ക്ക് പുതുവത്സരാശംസകൾ നേർന്നത്. പുതു തലമുറയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിച്ചു വരികയാണ്. അത് ഇല്ലാതാക്കുന്നത് വരും തലമുറയിലെ മികവുറ്റ തലച്ചോറുകളെയും കഴിവുകളെയുമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.