ചെയ്യേണ്ടത് സമയത്ത് ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും; സില്‍വര്‍ ലൈനില്‍ വീണ്ടും മുഖ്യമന്ത്രി

Published : Mar 31, 2022, 05:49 PM ISTUpdated : Apr 01, 2022, 12:05 AM IST
ചെയ്യേണ്ടത് സമയത്ത് ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും; സില്‍വര്‍ ലൈനില്‍ വീണ്ടും മുഖ്യമന്ത്രി

Synopsis

കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷവും ബഹളം വെക്കുന്നില്ലെങ്കിലും അവര്‍ വികസനം ആഗ്രഹിക്കുന്നവരാണെന്നും പിണറായി വിജയന്‍ പറഞ്ഞു. 

തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ (Silver Line) നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) . നാടിന് ആവശ്യമായത് ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടില്ല. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷവും ബഹളം വെക്കുന്നില്ലെങ്കിലും അവര്‍ വികസനം ആഗ്രഹിക്കുന്നവരാണെന്നും പിണറായി വിജയന്‍ പറഞ്ഞു. 

51 റോഡുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും. ദേശീയപാതാ വികസനം ഇതിന് ഉദാഹരണമാണ്. ഭൂമി നഷ്ട്പ്പടുന്നവർ ഇപ്പോൾ റോഡ് വികസനത്തിനൊപ്പമാണ്. ദേശീയപാതാ വികസനത്തിനെതിരെ എത്തിയവർക്ക് പിന്നീട് പശ്ചാത്താപത്തിന് ഒരു കണിക പോലും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറിയ സംസ്ഥാനമാണെങ്കിലും നമ്മളും മറ്റുള്ളവർക്കൊപ്പം നേട്ടം കൊയ്യണ്ടേ എന്നും അദ്ദേഹം ചോദിച്ചു. 

നാടിൻ്റെ വികസനം സർക്കാറിൻ്റെ ബാധ്യതയാണ്. നാടിനാവശ്യമായത് ചെയ്യുന്നതാണ് സർക്കാരിൻ്റ പ്രാഥമിക ബാധ്യത. അതിൽ നിന്ന് ഒളിച്ചോടാനാകില്ല. ഗെയിൽ കൂടംകുളം ദേശീയ പാത വികസനം ഇതിന് ഉദാഹരണമാണ്. എതിർക്കുന്നവരുടേതാണ് നാട് എന്ന് കരുതരുത്. അനുകൂലിക്കുന്നവരുടെതാണ് മഹാ ഭൂരിപക്ഷം. അവർ ബഹളം വക്കുന്നുണ്ടാകില്ലായിരിക്കും. പക്ഷെ അവർ വികസനം വേണം എന്നാഗ്രഹിക്കുന്നു. കെ റെയിൽ പോലുള്ള പദ്ധതി യാഥാർത്ഥ്യമാക്കേണ്ടതുണ്ട്. കെ റെയിൽ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകുല പ്രതികരണമാണ് ഉണ്ടായതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: ഭൂമി നൽകുന്നവർക്ക് നാലിരട്ടി നഷ്ടപരിഹാരമെന്ന് സിപിഎം; പൊരുത്തപ്പെടാത്ത കണക്കിൽ ജനങ്ങൾ 

കെ റെയിൽ വിരുദ്ധ പ്രക്ഷോഭം തണുപ്പിക്കാൻ എൽഡിഎഫ് നേതാക്കൾ നേരിട്ട് പ്രചരണത്തിനിറങ്ങും

കെ റെയിലിൽ പ്രതിഷേധം തണുപ്പിക്കാൻ ലക്ഷ്യമിട്ട് എൽഡിഎഫ് നേതാക്കൾ ജനങ്ങളിലേക്ക്. പ്രതിപക്ഷത്തിന്‍റെ പ്രചാരണങ്ങൾ നേരിടാൻ ഏപ്രിൽ 19ന് വിപുലമായ യോഗം സംഘടിപ്പിക്കും. ജില്ലാ അടിസ്ഥാനങ്ങളിൽ ബോധവത്കരണ യോഗങ്ങൾ സംഘടിപ്പിക്കും. വീടുകളിൽ കയറിയുള്ള ബോധവത്കരത്തിനും എൽഡിഎഫ് യോഗത്തിൽ തീരുമാനമായി. സിപിഎം പാർട്ടി കോണ്‍ഗ്രസിന് ശേഷം പ്രതിപക്ഷ സമരത്തെയും ജനകീയ ചെറുത്തുനിൽപുകളെയും നേരിടാനാണ് ഇടതുമുന്നണിയുടെ തീരുമാനം. ജനങ്ങളെ ബോധവത്കരിക്കാൻ കഴിയുമെന്നും എന്നാൽ പ്രതിപക്ഷത്തെ ബോധവത്കരിക്കാൻ ഒരിക്കലും കഴിയില്ലെന്നും എ വിജയരാഘവൻ പറഞ്ഞു. കല്ലൂരുക എന്നത് പ്രതിപക്ഷ നേതാവിന് ഒരു രോഗമായി മാറിയിരിക്കുന്നുവെന്നും എൽഡിഎഫ് കണ്‍വീനർ പരിഹസിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കിഴക്കമ്പലത്തെ അട്ടിമറി; ട്വന്‍റി20 പഞ്ചായത്ത് പ്രസിഡന്‍റിനെ വീഴ്ത്തി ഷിബി ടീച്ചർ
അടിതെറ്റി എൽഡിഎഫ്; ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണക്കൊള്ളയും തിരിച്ചടിയായി, രാഹുൽ വിഷയം പരമാവധി ഉയര്‍ത്തിയെങ്കിലും ഏശിയില്ല