'എനിക്ക് വരാൻ ആകില്ലെന്ന് നേരത്തെ അറിയിച്ചു'; ദേശീയ പാത ഉദ്ഘാടനത്തിൽ യഥാർഥത്തിൽ സംഭവിച്ചതെന്ത്? തുറന്നു പറഞ്ഞ് മുഖ്യമന്ത്രി

Published : Mar 20, 2026, 01:36 PM IST
Pinarayi Vijayan

Synopsis

ദേശീയ പാത ഉദ്ഘാടന വേളയിൽ മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ മരുമകൻ പരാമർശം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും, അത് തീർത്തും തെറ്റായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങ് സംബന്ധിച്ച പൂർണ്ണ വിവരങ്ങളും മുഖ്യമന്ത്രി അഭിമുഖത്തിൽ വെളിപ്പെടുത്തി.

തിരുവനന്തപുരം: ദേശീയ പാത ഉദ്ഘാടനവേളയിൽ കേരള പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മരുമകൻ പരാമർശം നടത്തിയത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറുമായുള്ള അഭിമുഖത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

ദേശീയ പാത ചില റീച്ചുകൾ പൂർത്തിയാകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പലപ്പോഴും റിവ്യൂ നടത്താറുണ്ട്. കഴി‍ഞ്ഞ രണ്ട് മാസം മുമ്പും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ സാന്നിധ്യത്തിൽ റിവ്യൂ മീറ്റിങ് നടന്നിരുന്നു. ചില റീച്ചുൾ ജനുവരിയാകുമ്പോഴേക്കും പൂർത്തിയാകും എന്നാണ് അന്ന് കണ്ടത്. എങ്കിൽ ജനുവരിയിൽ ഉദ്ഘാടനം നടത്തിക്കൂടെ എന്ന നിർദേശം വെച്ചത് ഞാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് ആലോചികമെന്നായിരുന്നു ​ഗഡ്​ഗരി അന്ന് പറഞ്ഞിരുന്നത്. എന്നാൽ ജനുവരിയായിട്ടും ഈ കാര്യത്തിൽ ഒരു പ്രതികരണം വന്നില്ല. കേന്ദ്രമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ആലോചിക്കുന്നുണ്ടെന്നായിരുന്നു മറുപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാമന്ത്രിയുടെ പരിപാടി നിശ്ചയിച്ചതിനുളശേഷം ​ഗഡ്​ഗരിയുടെ ഒരു അറിയിപ്പുവന്നു. ദേശീയ പാതയുടെ ഉദ്ഘാടനം ആലോചിക്കുന്നുണ്ട് മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കണം എന്നായിരുന്നു അറിയിപ്പ്. എന്നാൽ ഇതേ ദിവസം മറ്റൊരു പരിപാടി നേരെത്തെ നിശ്ചയിച്ചിരുന്നു, ആ കാരണത്താൽ ദേശീയപത ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് മുൻകൂട്ടി അറിയിക്കുകയും ചെയ്തിരുന്നു. ഈ സമയത്തൊന്നും വിവാദങ്ങൾ‌ ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ പ്രധാമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്ന ആളുകളുടെ പട്ടിക വന്നു. അതിൽ കേരള പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേരില്ല. കേരളത്തിൽ ദേശീയപാതയുടെ കാര്യങ്ങൾ നോക്കുന്നത് പൊതുമരാമത്ത് മന്ത്രിയാണല്ലോ, അപ്പോൾ സ്വാഭാവികമായും പൊതുമരാമത്ത് മന്ത്രിയും പരിപാടിയിൽ പങ്കെടുക്കേണ്ടതല്ലേ എന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാഭാവികമായും ഈ വിഷയം വിവാദത്തിലാകുകയായിരുന്നു. അതിനുള്ള മറുപടിയായാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ മരുമകൻ പരാമർശം നടത്തിയത്. തീർത്തും തെറ്റായ നിലപാട് സ്വീകരിച്ചത്. ബിജെപി അധ്യക്ഷൻ്റെ പരാമർശത്തിന് ഇപ്പോൾ മറുപടി പറയുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിമുഖത്തിൽ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സ്ഥാനാർത്ഥി നിർണയം വൈകിയത് അഖിലേന്ത്യാ പാർട്ടിയായത് കൊണ്ട്'; നൂറിലേറെ സീറ്റ് നേടുമെന്നും അടൂർ പ്രകാശ്
സുരേന്ദ്രൻ പിള്ളയെ പരിഗണിച്ചില്ല, തിരുവനന്തപുരം സെൻട്രലിൽ കരമന ജയൻ എൻഡിഎ സ്ഥാനാർത്ഥി