'നവീൻ ബാബുവിന്‍റെ മരണം വേദനിപ്പിക്കുന്നത്'; ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

Published : Oct 23, 2024, 12:44 PM ISTUpdated : Oct 23, 2024, 12:52 PM IST
'നവീൻ ബാബുവിന്‍റെ മരണം വേദനിപ്പിക്കുന്നത്'; ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

Synopsis

നവീൻ ബാബുവിന്‍റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ നടപടി ഉണ്ടാകുമെന്ന് സൂചിപ്പിച്ച് കൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണം വേദനിപ്പിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവീൻ ബാബുവിന്‍റെ വിഷയത്തില്‍ ഇത് ആദ്യമായിട്ടാണ് മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ സമ്മേളനം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവീന്‍ ബാബു മരിച്ച് 9-ാം നാളാണ് മുഖ്യമന്ത്രിയുടെ പരസ്യപ്രതികരണം. നവീൻ ബാബുവിന്‍റെ മരണം അതീവ ദുഃഖകരമാണ്. നിർഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്നും അത്തരക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥലമാറ്റം പൂർണ മായും ഓൺലൈൻ ആക്കും. അർഹത അനുസരിച്ച് സ്ഥലമാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. നവീൻ ബാബുവിന്‍റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ നടപടി ഉണ്ടാകുമെന്ന് സൂചിപ്പിച്ച് കൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

PREV
Read more Articles on
click me!

Recommended Stories

വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ദിലീപ് നൽകിയത് 90 ഓളം ഹർജികൾ, വിട്ടുകൊടുക്കാതെ നടിയുടെ തടസ ഹർജികൾ; ജില്ലാ ജഡ്ജി വരെ സംശയ നിഴലിലായ അസാധാരണ പോരാട്ടം
മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്