ജി സുധാകരനെ സന്ദർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ; പറവൂരിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം

Published : Dec 04, 2025, 10:17 PM IST
Pinarayi Vijayan visits G Sudhakaran

Synopsis

ജി സുധാകരനെ സന്ദർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ പറവൂരിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം. കൊല്ലത്തെ പരിപാടി കഴിഞ്ഞ് എറണാകുളത്തേക്ക് പോകവേ ആയിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം.

ആലപ്പുഴ: മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരനെ സന്ദർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ പറവൂരിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം. വീട്ടിലെ ശുചിമുറിയിൽ വീണ് കാലിന് പരിക്കേറ്റ് വിശ്രമത്തിൽ കഴിയുകയാണ് ജി സുധാകരൻ. തുടർന്നായിരുന്നു സന്ദർശനം. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, അമ്പലപ്പുഴ എംഎൽഎ എച്ച് സലാം തുടങ്ങിയ സിപിഎം നേതാക്കളും മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു. കൊല്ലത്തെ പരിപാടി കഴിഞ്ഞ് എറണാകുളത്തേക്ക് പോകവേ ആയിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം. ജി സുധാകരന്റെ ആരോഗ്യ വിവരങ്ങൾ തിരക്കി മുഖ്യമന്ത്രി എറണാകുളത്തേക്ക് മടങ്ങി.

PREV
Read more Articles on
click me!

Recommended Stories

പൊലീസിൽ നിന്ന് വിവരം ചോരുന്നു ? ഇനിയും ഒളിസങ്കേതം കണ്ടെത്താനായില്ല, രാഹുൽ മുങ്ങിയത് സിസിടിവി ക്യാമറകളുള്ള റോഡുകൾ ഒഴിവാക്കി
യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സുഹൃത്ത്, ആക്രമണം വീടിന് സമീപത്ത് വെച്ച്; അന്വേഷണം ആരംഭിച്ച് പൊലീസ്