
പത്തനംതിട്ട: പത്തനംതിട്ട ഇഞ്ചപ്പാറയില്‍ 40 കാരിക്ക് വെട്ടേറ്റു. സുഹൃത്ത് ബിനുവാണ് ആക്രമിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വീടിനു സമീപത്തുവച്ചാണ് ആക്രമണം നടന്നത്. കഴുത്തിന്‍റെ ഭാഗത്ത് വെട്ടേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് ബിനുവിനായി കൂടൽ പൊലീസ് അന്വേഷണം ആരംഭിച്ചു.