Latest Videos

ശമ്പളം മാത്രം ലക്ഷങ്ങൾ, മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘത്തിന്‍റെ കരാർ കാലാവധി വീണ്ടും നീട്ടി 

By Web TeamFirst Published Mar 5, 2023, 7:55 AM IST
Highlights

സര്‍ക്കാരിന്‍റെ വാര്‍ത്താ പ്രചാരണത്തിന് ഇൻഫര്‍മേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗമുള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയാ പേജുകൾ കൈകാര്യം ചെയ്യാൻ വേണ്ടി മാത്രം ലക്ഷങ്ങൾ ചെലവിട്ടുള്ള കരാര്‍ നിയമനം.

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘത്തിന്‍റെ കരാര്‍ കാലാവധി ഒരുവര്‍ഷം കൂടി സര്‍ക്കാര്‍ നീട്ടി നൽകി. നവംബറിൽ കാലാവധി കഴിഞ്ഞ 12 അംഗ സംഘത്തിനാണ് ജോലിയിൽ തുടരാൻ അനുമതി നൽകിയത്. സോഷ്യൽ മീഡിയ ടീമിന്  ശമ്പള ഇനത്തിൽ മാത്രം 6,64,490 രൂപയാണ് പ്രതിമാസം നൽകുന്നത്. 

'വിമർശനം തെറ്റല്ല, ദുരിതാശ്വാസ ഫണ്ട് എന്ത് ചെയ്തെന്നറിയാൻ ആഗ്രഹം': പ്രവാസി വ്യവസായി കെ ജി എബ്രഹാം

സോഷ്യൽ മീഡിയ സംഘത്തെ നയിക്കുന്ന കരാര്‍ ജീവനക്കാരന് പ്രതിമാസ ശമ്പളം 75,000, കണ്ടന്‍റ് മാനേജര്‍ക്ക് 70,000, സീനിയര്‍ വെബ് അഡ്മിനിസ്ട്രേറ്റര്‍ക്ക് 65,000 രൂപ, സോഷ്യൽ മീഡിയ കോര്‍ഡിനേറ്റര്‍ക്കും സ്ട്രാറ്റജിസ്റ്റിനും വേണം 65,000. ഇങ്ങനെ പോകുന്നു മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയാ സംഘത്തിന്‍റെ പ്രതിമാസ വേതനം. 22,290 രൂപ കൈപ്പറ്റുന്ന കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റിനാണ് സംഘാംഗങ്ങളിലെ ഏറ്റവും കുറവ് ശമ്പളം. ഇതിൽ നാല് പേരിൽ നിന്ന് 44,420 രൂപയാണ് ആദായനികുതിയിനത്തിൽ മാത്രം നൽകുന്നത്. ഡെലിവെറി മാനേജര്‍, റിസര്‍ച്ച് ഫെല്ലോ, കണ്ടന്‍റ് ഡെവലപ്പര്‍, കണ്ടന്‍റ് അഗ്രഗേറ്റര്‍, ഡേറ്റാ റിപോസിറ്ററി മാനേജര്‍ എന്നിങ്ങനെയുമുണ്ട് തസ്തികകൾ. 

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം: കൂടുതൽ അറസ്റ്റ് ഉടൻ, ഗൂഢാലോചനയുണ്ടോ എന്നും അന്വേഷിക്കുമെന്ന് കമ്മീഷണർ

മുഖ്യമന്ത്രിയുടെ വെബ്സൈറ്റും സോഷ്യൽ മീഡിയ ഹാൻഡിലുകളും പരിപാലിക്കുന്നതിനാണ് താത്കാലിക ജീവനക്കാരുടെ ജംബോ പട്ടിക. സര്‍ക്കാര്‍ വെബ്സൈറ്റിന്‍റെ രൂപീകരണവും തപാൽ സെര്‍വ്വറിന്‍റെ മെയിന്‍റനൻസും എന്ന ശീര്‍ഷകത്തിലാണ് ശമ്പളവിതരണം. ഒന്നാം പിണറായി വിജയൻ സര്‍ക്കാരിൽ ഒമ്പതുപേരാണ് സോഷ്യൽ മീഡിയ സംഘത്തിലുണ്ടായിരുന്നത്. 2022 നവംബര്‍ മെയ് 16 മുതൽ ആറുമാസത്തേക്കായിരുന്നു ആദ്യ നിയമനം. നവംബര്‍ 15നും കരാര്‍ അവസാനിച്ച സംഘത്തിനാണ് ഒരുവര്‍ഷത്തേക്കുകൂടി കാലാവധി പുതുക്കി നൽകിയത്. സര്‍ക്കാരിന്‍റെ വാര്‍ത്താ പ്രചാരണത്തിന് ഇൻഫര്‍മേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗമുള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയാ പേജുകൾ കൈകാര്യം ചെയ്യാൻ വേണ്ടി മാത്രം ലക്ഷങ്ങൾ ചെലവിട്ടുള്ള കരാര്‍ നിയമനം.

 

 

click me!