'ഇനി എന്നെ കളിയാക്കേണ്ട'; യഥാർഥത്തിൽ ഇഡ്ഡലിയും പഴംപൊരിയും കയറ്റി അയക്കുന്നുവെന്ന് മുഖ്യമന്ത്രി സതീശൻ

Published : Sep 24, 2026, 09:46 PM IST
CM Satheesan

Synopsis

വിഴിഞ്ഞത്ത് എക്സിം ഉദ്ഘാടന വേളയില്‍ തുറമുഖത്ത് നിന്ന് ചരക്കുമായി പുറപ്പെടുന്ന കപ്പലില്‍ ഇഡ്ഡലിയും സാമ്പാറും പഴംപൊരിയും ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

കൊച്ചി: ഇനി എന്നെ കളിയാക്കണ്ടെന്നും ‌ യഥാർഥത്തിൽ ഇഡ്ഡലിയും പഴംപൊരിയും കയറ്റുമതിചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊച്ചിയിൽ അന്താരാഷ്ട്ര സമുദ്ര ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലും ഇനി മുതൽ മാറിടൈം ഡേയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജൂൺ 19 മാരിടൈം ഡേയായി ആഘോഷിക്കും. എല്ലാവർഷവും മാറിടൈം കോൺക്ലേറ്റ് സംഘടിപ്പിക്കുമെന്നും അദ്ദേ​ഹം വ്യക്തമാക്കി. വിഴിഞ്ഞത്ത് എക്സിം ഉദ്ഘാടന വേളയില്‍ തുറമുഖത്ത് നിന്ന് ചരക്കുമായി പുറപ്പെടുന്ന കപ്പലില്‍ ഇഡ്ഡലിയും സാമ്പാറും പഴംപൊരിയും ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

മൃ​ഗശാല മാറ്റത്തിൽ ഉറച്ച് മുഖ്യമന്ത്രി വി.‍ഡി. സതീശൻ. മൃഗശാലക്ക് പകരം സ്ഥലത്ത് മാഡിസൺ സ്ക്വയർ മാതൃക വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള ട്രാവൽ മാർട്ട് ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രിയാണ് ആ​ദ്യമായി തിരുവനന്തപുരം മൃ​ഗശാല മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. തുടർന്ന് എതിർത്തും അനുകൂലിച്ചും ആളുകൾ രം​ഗത്തെത്തിയിരുന്നു. മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദേശത്തെ എതിർത്ത് പ്രതിപക്ഷമായ സിപിഎമ്മും രം​ഗത്തെത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സൂര്യ കൃഷ്ണമൂർത്തിക്ക് വിട; സൂര്യ ഫെസ്റ്റിവലിലെ കലാപരിപാടികൾ തുടങ്ങിയിരുന്ന അതേ സമയത്ത് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം, അന്തിമോപചാരമർപ്പിച്ച് കലാ, രാഷ്ട്രീയ രം​ഗത്തെ പ്രമുഖർ
ഫിസിയോതെറാപ്പിക്ക് എത്തിയ യുവതിയോട് മോശമായി പെരുമാറി; ക്ലിനിക് ഉടമയെ കസ്റ്റഡിയിലെടുത്ത് പൊലീസ്