
തിരുവനന്തപുരം: ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ലൈഫ് പദ്ധതി തുടരും. ബജറ്റിൽ ലൈഫിൽ നിന്ന് മത്സ്യത്തൊഴിലാളികളെ മാറ്റി. പകരം അവർക്കായി പ്രത്യേകം പദ്ധതി നടപ്പാക്കുകയാണ്. വിഴിഞ്ഞത്ത് ഉൾപ്പെടെ പ്രദേശിക മൽസ്യ തൊഴിലാളികൾക്ക് ജോലി നൽകണമെന്ന കർശന നിർദേശം നൽകിയിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. ഷീ സ്കൂട്ടറുകളുടെ വിതരണം നിർവഹിക്കുന്ന പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam