മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഇനി ഐപിഎസ് ഉദ്യോഗസ്ഥർക്കും; മെഡലുകളുടെ എണ്ണവും കൂട്ടി

Published : Apr 08, 2022, 08:11 AM IST
മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഇനി ഐപിഎസ് ഉദ്യോഗസ്ഥർക്കും; മെഡലുകളുടെ എണ്ണവും കൂട്ടി

Synopsis

ഫീൽഡ് വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് മെഡൽ നൽകുന്നത്. സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. 285 മെഡലുകളാണ് ഇത് വരെ ഉണ്ടായിരുന്നത്. ഇത് 300 ആയി ഉയര്‍ത്തി.


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇനിമുതൽ ഐപിഎസ് ഉദ്യോഗസ്ഥർക്കും നല്‍കും. ഇതിനായി മെഡലുകളുടെ എണ്ണം 300 ആയി ഉയര്‍ത്തി. ഐപിഎസ് ഇല്ലാത്ത എസ്പിമാര്‍ക്ക് വരെയായിരുന്നു ഇതുവരെ മെഡലുകള്‍ നല്‍കിയിരുന്നത്.

വിശിഷ്ടസേവനത്തിനും ധീരതക്കുമാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഉദ്യോഗസ്ഥർക്ക് സമ്മാനിക്കുന്നത്. പൊലീസ് സേനയിൽ ഐപിഎസ് ഒഴികെയുള്ള എസ്പിമാർ വരെയുള്ളവർക്ക് നൽകിയിരുന്ന മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇനി മുതൽ ഐപിഎസ് ഉദ്യോഗസ്ഥർക്കും ലഭിക്കും. ഫീൽഡ് വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് മെഡൽ നൽകുന്നത്. സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. 285 മെഡലുകളാണ് ഇത് വരെ ഉണ്ടായിരുന്നത്. ഇത് 300 ആയി ഉയര്‍ത്തി. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ ഉദ്യോഗസ്ഥർക്കും മെഡൽ ലഭിക്കും. വനിതാ പൊലീസുകാര്‍ക്ക് നിലവിലെ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കും. 

വനിതകള്‍ക്ക് 7 വര്‍ഷത്തെ സര്‍വീസുണ്ടെങ്കില്‍ മെഡലിന് യോഗ്യതയാകും. അര്‍ഹരായവരെ മേലുദ്ധ്യോഗസ്ഥര്‍ക്ക് ഇനി മുതല്‍ നാമനിര്‍ദേശം ചെയ്യാം. അതേ സമയം മാനദണ്ഡങ്ങൾ ലംഘിച്ച് സർക്കാരുമായി അടുപ്പം പുലർത്തുന്ന ഉദ്യോഗസ്ഥർ പോലീസ് മെഡലുകൾ സ്വന്തമാക്കുന്നതായി ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇത്തരത്തിൽ സർക്കാർ ശുപാർശ ചെയ്ത ഒരു ഡിവൈഎസ്പിയിൽ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മെഡൽ തിരികെ വാങ്ങുകയും ചെയ്തു. ഇതിന് ശേഷം ഇൻ്റലിജൻസിന്‍റെ കർശനമായ പരിശോധനകൾക്ക് ശേഷമാണ് സർക്കാർ മെഡലുകൾ നൽകുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി