കഴക്കൂട്ടത്ത് യുവാവനെ ബോംബെറിഞ്ഞ ക്വട്ടേഷൻ സംഘം പിടിയിൽ; നാല് പേർ കസ്റ്റഡിയിൽ

Published : Apr 08, 2022, 08:04 AM IST
കഴക്കൂട്ടത്ത് യുവാവനെ ബോംബെറിഞ്ഞ ക്വട്ടേഷൻ സംഘം പിടിയിൽ; നാല് പേർ കസ്റ്റഡിയിൽ

Synopsis

ഇന്നലെ രാത്രി ഏഴരയ്ക്കാണ് ഒരിടവേളയ്ക്ക് ശേഷം തലസ്ഥാനത്ത്  ഗുണ്ടാ ആക്രമണം ഉണ്ടായത്. ബോംബേറിൽ കാലിന് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന തുമ്പ സ്വദേശി ക്ലീറ്റസ് അപകടാവസ്ഥ തരണം ചെയ്തു.

തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവാവനെ ബോംബെറിഞ്ഞ ക്വട്ടേഷൻ സംഘം പിടിയിൽ. നാലംഗ സംഘമാണ് പിടിയിലായത്. അജിത് ലിയോൺ എന്ന ലഹരിവിൽപ്പനക്കാരനാണ് യുവാവിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത്. ആക്രമണം നടത്തിയ അഖിൽ, രാഹുൽ , ജോഷി, അജിത് എന്നിവരാണ് പിടിയിലായത്. 

ഇന്നലെ രാത്രി ഏഴരയ്ക്കാണ് ഒരിടവേളയ്ക്ക് ശേഷം തലസ്ഥാനത്ത്  ഗുണ്ടാ ആക്രമണം ഉണ്ടായത്. ബോംബേറിൽ കാലിന് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന തുമ്പ സ്വദേശി ക്ലീറ്റസ് അപകടാവസ്ഥ തരണം ചെയ്തുവെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ആക്രമണത്തിൽ ക്ലീറ്റസിന്റെ വലത്തേക്കാലിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു.

രാത്രി സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുന്നതിനിടെയാണ് ആക്രമി സംഘം ക്ലീറ്റസിനും കൂട്ടുകാ‌ർക്കുമെതിരെ ബോംബെറിഞ്ഞത്. ക്ലീറ്റസിന് ഒപ്പം ഉണ്ടായിരുന്ന സുനിലിനെയാണ് ആക്രമി സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് സംശയിക്കുന്നു. 

PREV
Read more Articles on
click me!

Recommended Stories

നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ
നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം