തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യുന്ന വിശാലസംസ്ഥാനസമിതിയിൽ ഇഡി നീക്കത്തിനെതിരെ ശക്തമായ നിലപാട് വരുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. പ്രമേയം പാസാക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു..
കോഴിക്കോട്. പിണറായിക്കെതിരായ ഇഡി നീക്കത്തെ രാഷ്ട്രീയമായി ചെറുക്കാൻ സിപിഎം. ഇഡി ലക്ഷ്യം വയ്ക്കുന്നത് പാർട്ടിയെയാണെന്ന് പറഞ്ഞ് പിണറായിക്ക് പൂർണ്ണ പിന്തുണ നൽകുന്നു സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ. അതിനാൽ ഇഡി നീക്കത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പറഞ്ഞ് വിശാലസംസ്ഥാനസമിതിയിൽ എന്തുണ്ടാകുമെന്ന സൂചന ഗോവിന്ദൻ നൽകുന്നു. ഈ വ്യക്തത സിപിഎമ്മിന് പോലെ സിപിഐക്കും ഇടതുമുന്നണിക്കുമുണ്ടെന്ന് പറഞ്ഞ് സിപിഐയുടെ മൗനത്തെയും ചെറുക്കുന്നു. സിപിഐക്ക് എന്ത് കൊണ്ട് ഇങ്ങനെ തോന്നുന്നില്ലെന്ന് അവരാണ് വിശദീകരിക്കേണ്ടത്. എന്നാൽ ഇഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന നിലപാടാണ് അവർക്കുമെന്ന് ഗോവിന്ദൻ പറഞ്ഞു. ഇഡിയുടെ കത്തിനെതിരെ വിശാലസംസ്ഥാനസമിതി പ്രമേയം പാസാക്കേണ്ടതുണ്ടോ എന്നും പരിശോധിക്കെന്ന് പറഞ്ഞ് ചർച്ച എങ്ങോട്ടാണെന്ന് ഗോവിന്ദൻ വ്യക്തമാക്കി.
സതീശൻ്റെ നിലപാടിനെതിരെ രാജീവ്
ഇഡിയുടെ കത്ത് നിയമപരമായി പരിശോധിച്ചാൽ മതിയെന്ന നിലപാടെടുത്ത ഏക കോൺഗ്രസ് മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് വിമർശിച്ച് പി രാജീവും രംഗത്തെത്തി. രാഷ്ട്രീയ എതിരാളിലെ നേരിടാൻ ഇഡിയെ ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെ നിലപാട് എടുക്കുമ്പോഴാണ് സതീശൻ്റെ തീരുമാനമെന്നാണ് രാജീവൻ്റെ വിമർശനം.
തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ വിളിച്ച വിശാലസംസ്ഥാനസമിതിയിൽ ഇഡി നീക്കത്തിൽ പിണറായിക്ക് പിന്തുണ നൽകിയേക്കും
