കെഎംഎംഎൽ അഴിമതിക്കേസ്: ചീഫ് സെക്രട്ടറി ടോം ജോസിന് ക്ലീൻ ചിറ്റ്

By Web TeamFirst Published Mar 10, 2020, 1:10 PM IST
Highlights

ടോം ജോസ് കെഎംഎംഎൽ എംഡി ആയിരിക്കെ 250 മെട്രിക് ടൺ മഗ്‌നീഷ്യം ഇറക്കുമതി ചെയ്‌തതിൽ ഒരു കോടി 23 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. 

തിരുവനന്തപുരം: കെഎംഎംഎം അഴിമതിക്കേസിൽ ചീഫ് സെക്രട്ടറി ടോം ജോസിന് ക്ലീൻ ചിറ്റ്. ടോം ജോസിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടേതാണ് നടപടി. ടോം ജോസ് കെഎംഎംഎൽ എംഡി ആയിരിക്കെ 250 മെട്രിക് ടൺ മഗ്‌നീഷ്യം ഇറക്കുമതി ചെയ്‌തതിൽ ഒരു കോടി 23 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. 

ഇ ടെന്‍ഡര്‍ വഴി സ്വകാര്യ കമ്പനികളില്‍ നിന്ന് 88 മെട്രിക് ടണ്‍ മഗ്നീഷ്യം വാങ്ങി. ബാക്കിയുള്ള 162 മഗ്നീഷ്യം കൂടിയവിലയ്ക്ക് വാങ്ങിയെന്നും ഇതില്‍ സ്ഥാപനത്തിന് 2.54 കോടി നഷ്ടമുണ്ടായെന്നുമായിരുന്നു ആദ്യകേസ്. പ്രാഥമികാന്വേഷണത്തിനു ശേഷം നഷ്ടം 1.21 കോടിയുടേതാക്കി നിജപ്പെടുത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, നഷ്ടമുണ്ടായില്ലെന്നും മല്‍സരാധിഷ്ഠിത ടെന്‍ഡറിലേക്കു വന്നതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നുമാണ് തിരുവനന്തപുരം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ടിൽ വിജിലന്‍സ് പറയുന്നത്. 

click me!