വിഎസിന്‍റെ ജന്മദിനത്തിൽ ജനനം, പേരിലും സാമ്യം, പക്ഷേ എല്ലാം യാദൃശ്ചികം; ഇവിടെയുണ്ട് കൊച്ചു വിഎസ്

Published : Jul 23, 2025, 02:59 PM ISTUpdated : Jul 23, 2025, 03:05 PM IST
vs achuthan

Synopsis

തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശിയായ ചലച്ചിത്ര സംവിധായകൻ അമ്പിളിയുടെ ചെറുമകനായ മൂന്നര വയസുകാരൻ വി.എസ് അച്യുതനാണ് ആ ജൂനിയർ വി.എസ്

തൃശൂര്‍: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ പേരിനും ഇനിഷ്യലിനും സമാനമായി ഒരു കുട്ടി വി.എസ്സുണ്ട് എറണാകുളം വരാപ്പുഴയിൽ. തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശിയായ ചലച്ചിത്ര സംവിധായകൻ അമ്പിളിയുടെ ചെറുമകനായ മൂന്നര വയസുകാരൻ വി.എസ് അച്യുതനാണ് ആ ജൂനിയർ വി.എസ്. വി.എസ് ജനിച്ച ഒക്ടോബർ 20 ന് തന്നെയാണ് അച്യുതന്‍റെയും ജന്മദിനം.

കുഞ്ഞിനെന്തു പേരിടും എന്ന ചർച്ചകളിൽ അമ്പിളിയുടെ മകൾ അയിഷ മരിയ അമ്പിളി മുന്നോട്ടു വച്ച ഒരേയൊരു നിബന്ധന പേര് മലയാളിത്തം നിറഞ്ഞതായിരിക്കണം എന്നതുമാത്രമായിരുന്നു. ഒടുവിൽ അച്യുതൻ എന്നിടാമെന്ന് എല്ലാവരും തീരുമാനിച്ചു. എറണാകുളം വരാപ്പുഴ വേലംപറമ്പിൽ ശ്യാംകുമാറാണ് കുട്ടിയുടെ പിതാവ്. ശ്യാംകുമാറിന്‍റെ അച്ഛനാണ് അച്യുതൻ എന്ന പേര് നിര്‍ദേശിച്ചത്. തെരഞ്ഞെടുത്ത അച്യുതൻ എന്ന പേരിനൊപ്പം ശ്യാംകുമാർ എന്ന പേരിന്‍റെ ആദ്യാക്ഷരമായ എസ്സും വീട്ടുപേരായ വേലംപറമ്പിലും കൂടി ചേർത്തപ്പോൾ അച്യുതന്‍റെ ഇനീഷ്യലടക്കമുള്ള പേര് വി.എസ് അച്ചുതനായി.

അച്യുതന്‍റെ രണ്ടാം ജന്മദിനം ആഘോഷിക്കുന്ന ദിവസം പത്രത്തിൽ വന്ന ഒരു വാര്‍ത്തയാണ് വീട്ടുകാരെ ഞെട്ടിച്ചത്. വിഎസ് അച്യുതാനന്ദന്‍റെ പേരും കുഞ്ഞിന്‍റെ പേരും തമ്മിലുള്ള സാമ്യത്തിൽ യാദൃശ്ചിക ബന്ധമാത്രമായിരുന്നില്ലെന്ന് അപ്പോഴാണ് മനസിലായത്. വിഎസ് അച്യുതാനന്ദന്‍റെ നൂറാം പിറന്നാള്‍ വാര്‍ത്തയായിരുന്നു പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നത്. ഒക്ടോബര്‍ 20നാണ് വിഎസിന്‍റെ ജനനം. 98 വര്‍ഷങ്ങള്‍ക്കിപ്പുറം ഒക്ടോബര്‍ 20നാണ് കുഞ്ഞു വിഎസും ജനിച്ചത്.

വിഎസ് എന്ന തനിക്ക് ഏറ്റവും പ്രിയപ്പെട്ട വിപ്ലവ നായകന്‍റെ വേര്‍പാടിന്‍റെ വാര്‍ത്ത ചാനലിലൂടെ കാണുമ്പോള്‍ തന്‍റെ പേരക്കുട്ടിയും വിഎസും തമ്മിലുള്ള യാദൃശ്ചികമായ ബന്ധം കൂടി സംവിധായകനും ആര്‍ട്ടിസ്റ്റുമായ അമ്പിളി ഓര്‍ത്തെടുത്തു. പേരിലെ സാമ്യത്തിനൊപ്പം ജനനതീയതിയും ഒരുപോലെയായത് ഒരു നിയോഗം മാത്രമായിരിക്കാമെന്നാണ് അമ്പിളി പറയുന്നത്. ധീരനായ നേതാവായ വിഎസിന്‍റെ പേരുമായി സാമ്യമുണ്ടായതിൽ അത്ഭുതവും അഭിമാനവുമാണെന്നും അമ്പിളി പറഞ്ഞു.

തിങ്കളാഴ്ച വരാപ്പുഴയിലുള്ള മകളുടെ വീട്ടിലേക്ക് അവിചാരിതമായിട്ടാണ് പോയതെന്നും പേരക്കുട്ടിയെ താലോചിച്ചുകൊണ്ടിരിക്കെയാണ് വിഎസിന്‍റെ വിയോഗ വാര്‍ത്ത വരുന്നതെന്നും അമ്പിളി പറഞ്ഞു. വിഎസ് അച്യുതിന്‍റെന്യും അമ്പിളി വരച്ച വിഎസിന്‍റെയും ചിത്രങ്ങളും ഉള്‍പ്പെടുത്തി നവമാധ്യമത്തിൽ അമ്പിളി തന്നെ ഇക്കാര്യം പങ്കുവെക്കുകയും ചെയ്തു. കുട്ടി വിഎസ് അച്യുത് ഇപ്പോള്‍ വാരാപ്പുഴ ഇസബെല്ല ഡി റോസിസ് പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം കോർപ്പറേഷൻ വികസനരേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മേയർ
'മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു, കോൺ​ഗ്രസ് നോക്കി നിൽക്കില്ല'; മന്ത്രി ​ഗണേഷ് കുമാറിന് മുന്നറിയിപ്പ്