ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷിന് ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവി നല്‍കും

By Web TeamFirst Published Dec 11, 2019, 12:07 PM IST
Highlights

മുന്‍ എംപി  എ. സമ്പത്തിനും അഡ്വക്കറ്റ് ജനറല്‍ സിപി സുധാകര പ്രസാദിനും ക്യാബിനറ്റ് റാങ്ക് നല്‍കിയതിന് പിന്നാലെയാണ് ബാലാവകാശ കമ്മീനും തത്തുല്യപദവി നല്‍കുന്നത്. 

തിരുവനന്തപുരം:  ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷിന് ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ബാലാവകാശ കമ്മീഷന് ഇതുവരെ സേവന വേതന വ്യവസ്ഥകള്‍ ഇല്ലായിരുന്നു എന്നാണ് വിശദീകരണം. മുന്‍ എംപി  എ. സമ്പത്തിനും അഡ്വക്കറ്റ് ജനറല്‍ സിപി സുധാകര പ്രസാദിനും ക്യാബിനറ്റ് റാങ്ക് നല്‍കുകയും കോളേജ് യൂണിയന്‍ ഭാരവാഹികളെ വിദേശ സന്ദര്‍ശനത്തിന് അയക്കുകയും ചെയ്തതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷന് ചീഫ് സെക്രട്ടറിക്ക് തത്തുല്യമായ സൗകര്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

click me!