
ആലപ്പുഴ: കറ്റാനം എയ്ഡഡ് സ്കൂളിലെ പ്രതിസന്ധിയിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. ആലപ്പുഴ കറ്റാനം സെൻ്റ് സ്റ്റീഫൻസ് എൽ. പി സ്കൂളിലെ വിദ്യാർത്ഥികളാണ് പ്രതിസന്ധിയിലായത്. ക്ലാസ് മുറികളുടെ ബലക്ഷയം കാരണം സ്കൂളിന് അംഗീകാരം നഷ്ടപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് വിദ്യാർത്ഥികളുടെ പഠനം മുടങ്ങുന്നതിലാണ് ബാലാവകാശ കമ്മീഷൻ കേസെടുത്തിരിക്കുന്നത്. ബദൽ സംവിധാനം ഒരുക്കുന്നതിൽ മാനേജ്മെൻ്റ് വീഴ്ചയെന്നാണ് കണ്ടെത്തൽ. സ്കൂൾ മാനേജ്മെൻ്റ്, ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബാലാവകാശ കമ്മീഷൻ നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam