ഷോൺ ജോർജ് വെട്ടിലാക്കിയാൽ അതിൽ വീഴുന്ന ആളല്ല താൻ, ശശിധരൻ കർത്തയുടെ ഡയറിയിലെ തൻ്റെ പേര് നിഷേധിച്ച് വി മുരളീധരൻ

Published : Sep 24, 2026, 12:41 PM IST
V muralidharan

Synopsis

എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച ഈ ഡയറി രേഖകൾ ഷോൺ ജോർജാണ് പുറത്തുവിട്ടത്. ഇതിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികളിലെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകളുണ്ടെന്ന് ഷോൺ ജോർജ് ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ ഡയറിയിലെ തൻ്റെ പേര് നിഷേധിച്ച് ബിജെപി നേതാവ് വി. മുരളീധരൻ. ഷോൺ ജോർജ് വെട്ടിലാക്കിയാൽ അതിൽ വീഴുന്ന ആളല്ല താനെന്ന് വി മുരളീധരൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി . ആകെ ഒരു മുരളീധരൻ മാത്രമേ ബിജെപിയിൽ ഉള്ളോ? വേറെയും മുരളീധരൻമാരുണ്ട് ഉണ്ട്. സിഎംആർഎല്ലിന് എതിരെ സമരം നടത്തിയ വ്യക്തിയാണ് താനെന്നും പണം വാങ്ങിയിട്ടില്ലെന്നും വി മുരളീധരൻ വിശദമാക്കി. ഏത് മുരളീധരൻ ആണെന്ന് നിങ്ങൾ കണ്ടുപിടിക്ക്.ഷോൺ ജോർജ് വെട്ടിലാക്കിയാൽ അതിൽ വീഴുന്ന ആളല്ല താൻ. അതുകൊണ്ടാണ് ഷോണിനെ അടുത്ത് ഇരുത്തിയത്. കർത്തയുടെ ഡയറിയിൽ പേരുണ്ടെന്ന ആരോപണത്തിലാണ് വി മുരളീധരന്റെ പ്രതികരണം. എൻഫോഴ്സ്മെന്റ് ഏജൻസിയായ എസ് എഫ് ഐ ഒ കോടതിയിൽ സമർപ്പിച്ച രേഖകളാണ് ബിജെപി നേതാവായ ഷോൺ ജോർജ് പുറത്ത് വിട്ടത്. സി എം ആർ എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ സുപ്രധാന എൻട്രികൾ അടങ്ങിയ പേജാണ് ഷോൺ ജോർജ് പങ്കുവെച്ചത്.

എൽ ഡി എഫ്, യു ഡി എഫ് പ്രമുഖ നേതാക്കളുടെ പേരുകൾ വ്യക്തമായി കുറിച്ചിട്ടുള്ള പേജിൽ മുഖ്യമന്ത്രി വി ഡി സതീശനും ഉൾപ്പെട്ടത് ചൂണ്ടിക്കാട്ടിയ ഷോൺ, മാസപ്പടി കേസിൽ ഇ ഡിയുടെ കത്തിൽ സംസ്ഥാന സർക്കാർ പിണറായിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തതിന്‍റെ കാരണം ഇതാണെന്നാണ് ആരോപിച്ചത്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി എസ് അച്ചു..., കെ മുരളീധരൻ, സി കെ ചന്ദ്രപ്പൻ, എളമരം കരീം, ഗോവിന്ദൻ മാസ്റ്റർ, ഹൈബി ഈഡൻ, പന്ന്യൻ രവീന്ദ്രൻ, എസ് ശർമ്മ, പി രാജീവ്, ഷിബു ബേബി ജോൺ, കെ ബി ഗണേഷ് കുമാർ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ അടങ്ങിയ പേജാണ് നിലവിൽ ഷോൺ പുറത്ത് വിട്ടത്. ഡയറിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡയറിയിലെ പേരിനെ കുറിച്ച് അറിയില്ലെന്ന് ജി സുധാകരൻ; തന്നെ കുറിച്ച് പിസി ജോർജിന് പോലും മോശം അഭിപ്രായമില്ല, 'ഷോൺ ഓവറാണ്'
'തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും അഴിമതിപ്പണവും രണ്ടാണ്'; മാസപ്പടി ഡയറിയിൽ പ്രതികരിച്ച് കെ മുരളീധരൻ