ചിറയിൻകീഴിൽ വീടിനു നേരെ വീണ്ടും സ്ഫോടക വസ്തു എറിഞ്ഞു, സിസിടിവിയിൽ സമാന ദൃശ്യം; ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചവർ ദൃശ്യങ്ങളില്‍

Published : Sep 22, 2026, 10:57 AM IST
chirayinkeezhu house attacked again with explosive device cctv captures suspects

Synopsis

ചിറയിൻകീഴിൽ വീടിനു നേരെ വീണ്ടും സ്ഫോടക വസ്തു എറിഞ്ഞു. പുതുക്കരി വയലിൽ വീട് വിജയന്‍റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്

തിരുവനന്തപുരം: ചിറയിൻകീഴിൽ വീടിനു നേരെ വീണ്ടും സ്ഫോടക വസ്തു എറിഞ്ഞു. പുതുക്കരി വയലിൽ വീട് വിജയന്‍റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്. കഴിഞ്ഞ ദിവസം അർധരാത്രി 12:45-ഓടെയാണ് സംഭവം. ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചെത്തിയ രണ്ടുപേർ വീട് ലക്ഷ്യമാക്കി നാല് തവണയാണ് സ്ഫോടകവസ്തു എറിഞ്ഞത്. ഇതിൽ മൂന്നെണ്ണം വൻ ശബ്‌ദത്തോടെ പൊട്ടിത്തെറിച്ചു. ഒരെണ്ണം പൊട്ടാത്ത നിലയിൽ കണ്ടെത്തി.ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഒമ്പത് മാസംമുമ്പ് ഇതേവീടിന് അക്രമികൾ തീയിട്ടിരുന്നു. ഒരാഴ്ചമുമ്പ് പ്രദേശത്തെ സിപിഎം ശാർക്കര ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് അംഗവുമായിരുന്ന ബീജ സുരേഷിന്‍റെ വീടിനും അജ്ഞാതസംഘം ബോംബെറിഞ്ഞിരുന്നു.

സിസിടിവി ദൃശ്യങ്ങളിൽ മഴക്കോട്ട് ധരിച്ച് ബൈക്കിലെത്തിയ മൂന്നുപേരാണ് ആക്രമണത്തിന്‌ പിന്നിലെന്ന്‌ വ്യക്തമായിരുന്നു. എന്നാൽ ഈ സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ ആദ്യത്തെ സംഭവത്തിൽ പ്രതികളെ പിടികൂടാനാകാത്തതാണ് വീണ്ടും ആക്രമണം ഉണ്ടാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുട്ടിൽ മരംമുറിക്കേസ്: കുറ്റപത്രം സമർപ്പിച്ച് വനം വകുപ്പ്; വിചാരണ തടയണമെന്ന ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
പ്രിയദർശിനി ജീവിതം വഴിമുട്ടിച്ചെന്ന് സ്വകാര്യ ബസുടമകൾ, 700 ബസുകൾ ഓട്ടം നിർത്തി, നിരക്ക് വർദ്ധിപ്പിക്കണം, നാളെ ​ഗതാ​ഗതമന്ത്രിയെ കാണും.