തിരുവല്ലയിൽ കാരൾ സംഘത്തിന് നേരെയുണ്ടായ ആക്രമണം; 5 പേർ പിടിയിൽ, പ്രശ്നമുണ്ടാക്കിയത് സാമൂഹ്യവിരുദ്ധരെന്ന് പൊലീസ്

Published : Dec 25, 2024, 09:30 AM IST
തിരുവല്ലയിൽ കാരൾ സംഘത്തിന് നേരെയുണ്ടായ ആക്രമണം; 5 പേർ പിടിയിൽ, പ്രശ്നമുണ്ടാക്കിയത് സാമൂഹ്യവിരുദ്ധരെന്ന് പൊലീസ്

Synopsis

ലഹരിക്കടിമപ്പെട്ട് സാമൂഹ്യവിരുദ്ധരാണ് അക്രമം നടത്തിയതെന്ന് കോയിപ്രം പൊലീസ് പറഞ്ഞു. സംഭവത്തില്‍ സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരിക്കേറ്റു.

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല കുമ്പനാട്ട് കാരൾ സംഘത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ അഞ്ച് പേർ കസ്റ്റഡിയിൽ. സ്ത്രീകൾ അടക്കം ആക്രമിച്ച സംഭവത്തില്‍ കോയിപ്രം പൊലീസാണ് അഞ്ച് പേരെ പിടികൂടിയത്. ലഹരിക്കടിമപ്പെട്ട് സാമൂഹ്യവിരുദ്ധരാണ് അക്രമം നടത്തിയതെന്ന് കോയിപ്രം പൊലീസ് പറഞ്ഞു. 

സംഭവത്തില്‍ സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരിക്കേറ്റു. കുമ്പനാട് എക്സോഡസ് ചർച്ച് കാരൾ സംഘത്തിന് നേരെയായിരുന്നു ആക്രമണം. പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിച്ചു എന്നായിരുന്നു കാരൾ സംഘത്തിന്‍റെ പരാതി. ഒരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം ഉണ്ടായതെന്നും ഭയാനകമായ ആക്രമമാണ് നടന്നതെന്നും സ്ത്രീകൾ അടക്കമുള്ള കാരൾ സംഘവും പറയുന്നു. പ്രദേശവാസികളായ ആളുകൾ തന്നെയാണ് പ്രശ്നമുണ്ടാക്കിയതൊന്ന് കോയിപ്രം പൊലീസ് പറഞ്ഞു. 

Also Read: വർക്കലയിൽ ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു; അരുംകൊല ലഹരി ഉപയോഗിച്ച യുവാക്കൾക്കെതിരെ പരാതി നൽകിയതിന്

Also Read: ക്രിസ്മസിനെ വരവേറ്റ് ലോകം; യുദ്ധം തക‍ർക്കപ്പെട്ട സ്ഥലങ്ങളിൽ പ്രത്യാശ പകരാൻ ക്രിസ്മസിനാകട്ടേയെന്ന് മാർപാപ്പ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത