ഒല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് ഗുണ്ടയുടെ ഭീഷണി കോൾ; പിന്നാലെ അറസ്റ്റ് ചെയ്യാൻ പോയ സിഐക്ക് കുത്തേറ്റു

Published : Dec 05, 2024, 07:43 PM ISTUpdated : Dec 05, 2024, 09:18 PM IST
ഒല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് ഗുണ്ടയുടെ ഭീഷണി കോൾ; പിന്നാലെ അറസ്റ്റ് ചെയ്യാൻ പോയ സിഐക്ക് കുത്തേറ്റു

Synopsis

അഞ്ചേരി അയ്യപ്പൻ കാവ് ക്ഷേത്രത്തിനടുത്ത് ഗുണ്ടകളുടെ ആക്രമണത്തിൽ ഒല്ലൂർ സിഐ ഫർഷാദിന് കുത്തേറ്റു

തൃശ്ശൂർ: ഗുണ്ടകളുടെ ആക്രമണത്തിൽ ഒല്ലൂർ സിഐ ഫർഷാദിന് കുത്തേറ്റു. അഞ്ചേരി അയ്യപ്പൻ കാവ് ക്ഷേത്രത്തിനടുത്ത് കാപ്പ പ്രതിയെ പിടിക്കാൻ എത്തിയപ്പോഴാണ് കുത്തേറ്റത്. അനന്തു മാരിമുത്തു എന്ന ഗുണ്ടയാണ് ആക്രമിച്ചത്. കാപ്പാ പ്രതിയെ വിട്ടയച്ചില്ലെച്ചില്ലെങ്കിൽ സ്റ്റേഷൻ ബോംബ് വച്ച് തകർക്കുമെന്ന് ഇയാൾ ഭീഷണിഭീഷണിപ്പെടുത്തിയിരുന്നു. ഈ ഫോൺ സന്ദേശം ലഭിച്ചതിന് പിന്നാലെ മാരിമുത്തുവിനെ അറസ്റ്റ് ചെയ്യാൻ പോയതായിരുന്നു സിഐയുടെ നേതൃത്വത്തിലുള്ള സംഘം. ഈ സമയത്താണ് ആക്രമണം ഉണ്ടായത്. അനന്തു മാരിമുത്തു അടക്കം മൂന്ന് പേർ കസ്റ്റഡിയിലാണ്. സിഐക്ക് മൂന്ന് തവണയാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സിഐ അപകടനില തരണം ചെയ്തെന്നാണ് വിവരം. 
 

PREV
Read more Articles on
click me!

Recommended Stories

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണം: ലക്ഷങ്ങൾ വിലമതിക്കുന്ന പെയിൻ്റിങ് മെഷീൻ മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ
'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്