മുഖ്യമന്ത്രിക്ക് 10,000 ജീവനക്കാര്‍ കത്തയക്കും, കെഎസ്ആര്‍ടിസിയിലെ തൊഴിലാളിവിരുദ്ധ നിലപാടുകൾക്കെതിരെ സിഐടിയു

Published : Feb 19, 2023, 12:22 PM ISTUpdated : Feb 19, 2023, 12:34 PM IST
മുഖ്യമന്ത്രിക്ക് 10,000 ജീവനക്കാര്‍ കത്തയക്കും, കെഎസ്ആര്‍ടിസിയിലെ തൊഴിലാളിവിരുദ്ധ നിലപാടുകൾക്കെതിരെ സിഐടിയു

Synopsis

കെഎസ്ആര്‍ടിസിയിലെ  വ്യവസായ -തൊഴിലാളിവിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ നടത്തുമെന്ന് കെഎസ്ആര്‍ടിഇ(സിഐടിയു). നാളെ  ചീഫ് ഓഫീസ് നടയിൽ പ്രതിഷേധ ധർണ്ണയും സംഘടിപ്പിക്കും

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി യിലെ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സിഐടിയു ആഭിമുഖ്യത്തിലുള്ള കെഎസ്ആര്‍ടിഇ രംഗത്ത്.ശമ്പള വിതരണം സംബന്ധിച്ച എംഡി ബിജു പ്രഭാകറിന്‍റെ  ഉത്തരവ് സംഘടനയുടെ ആഹ്വാനം അനുസരിച്ച്  എല്ലാ യൂണിറ്റിലും കഴിഞ്ഞ ദിവസം കത്തിച്ചിരുന്നു. ഇതിന്‍റെ  തുടർച്ചയായി പൊതു ഗതാഗത ചലനത്തിന്‍റെ  85-ാം വാർഷിക ദിനമായ  തിങ്കളാഴ്ച( (20-02 - 2023)കെഎസ്ആര്‍ടിസി എംഡി   ബിജു പ്രഭാകറിന്‍റെ   വ്യവസായ -തൊഴിലാളിവിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ നടത്തും.  ചീഫ് ഓഫീസ് നടയിൽ പ്രതിഷേധ ധർണ്ണയും ,മുഖ്യമന്ത്രിക്ക് 10,000 ജീവനക്കാരുടെ കത്തയയ്ക്കൽ  ക്യാംപയിനും തുടക്കം കുറിക്കും.  സംസ്ഥാന തല ഉദ്ഘാടനം സംഘടനയുടെ വർക്കിംഗ് പ്രസിഡന്‍റ്  സികെ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രാവിലെ തിരുവനന്തപുരം നഗരത്തില്‍ നിന്നും പ്രതിഷേധ പ്രകടനമായി ചീഫ് ഓഫീസിൽ എത്തിയാണ് പ്രതിഷേധ ധർണ്ണ നടത്തുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല
മണ്ണാർക്കാട് ലീഗിൽ പ്രതിസന്ധി രൂക്ഷം; ഷംസുദ്ദീനെ 'തടയാൻ' പ്രമേയം പാസാക്കി ലീഗ് പ്രാദേശിക നേതൃത്വം