' സംസ്ഥാന ബജറ്റിൽ നികുതി വർദ്ധനവ് ഉണ്ടാകില്ല', സുസ്ഥിര വികസനത്തിന് മുൻഗണനയെന്ന് തോമസ് ഐസക്ക്

By Web TeamFirst Published Jan 6, 2021, 8:20 AM IST
Highlights

കൊവിഡ് കാലത്ത് സാമ്പത്തികമായി നട്ടെല്ലൊടിഞ്ഞ സംസ്ഥാനത്തെ ഒന്ന് നിവർത്തി നിർത്തുക തന്നെ പ്രധാന വെല്ലുവിളിയാണ്. എത്ര പ്രതിസന്ധിയുണ്ടായാലും കേരളത്തെ പട്ടിണിയിലാക്കില്ലെന്നും ധനമന്ത്രി ഉറപ്പ് നൽകുന്നു. 

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ നികുതി വർദ്ധനവ് ഉണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജനപ്രിയ പ്രഖ്യാപനങ്ങളിലല്ല മറിച്ച് സുസ്ഥിര വികസനത്തിനാകും ഊന്നലെന്ന് ബജറ്റ് തയ്യാറാക്കുന്നതിനിടെ തോമസ് ഐസക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊവിഡ് കാലത്ത് സാമ്പത്തികമായി നട്ടെല്ലൊടിഞ്ഞ സംസ്ഥാനത്തെ ഒന്ന് നിവർത്തി നിർത്തുക തന്നെ പ്രധാന വെല്ലുവിളിയാണ്. എത്ര പ്രതിസന്ധിയുണ്ടായാലും കേരളത്തെ പട്ടിണിയിലാക്കില്ലെന്നും ധനമന്ത്രി ഉറപ്പ് നൽകുന്നു. 

തൊഴിലില്ലായ്മ പരിഹരിക്കാനുള്ള വഴികൾക്കാണ് 2021 ൽ ഊന്നൽ നൽകുക. മൂന്ന് മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് എന്നതിനപ്പുറം തുടർഭരണത്തിൽ വിശ്വസിച്ച് തന്നെയാണ് സാമ്പത്തികാസൂത്രണം. കൊവിഡ് പ്രതിസന്ധിയിലെ കൈത്താങ്ങ് തുടരും എന്നാൽ ഭരണമൊഴിയും മുമ്പ് വോട്ടർമാരെ പ്രീണിപ്പിക്കാനുള്ള പതിവ് കുറുക്കുവഴികളിലേക്ക് സർക്കാർ ഇല്ലെന്നും ധനമന്ത്രി പറയുന്നു. 

പതിവ് വരുമാന വഴികൾ ഇടിഞ്ഞതോടെ കേന്ദ്ര വായ്പയുടെ ബലത്തിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്. സൗജന്യ പദ്ധതികൾ, കൊവിഡ് ചികിത്സ,  വാക്സിനുമെല്ലാം സംസ്ഥാനത്ത് വലിയ ചിലവുകളാണുണ്ടാക്കുന്നത്. മറുഭാഗത്ത്  വരുമാനം ഉയർത്തുന്നതിലെ വെല്ലുവിളികളുമുണ്ട്. കൊവിഡ് കാലത്തെ ബജറ്റ് ആസൂത്രണത്തിൽ സർക്കാരിന്‍റെ കണക്കുകൂട്ടലുകൾ സങ്കീർണ്ണം.

ബജറ്റിൽ നികുതി വർദ്ധനവ് ഉണ്ടാകില്ല, സുസ്ഥിര വികസനത്തിന് മുൻഗണനയെന്ന് തോമസ് ഐസക്ക് 

click me!