തിരുത്തൽ ഇല്ല, നയ പ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണ്ണറുടെ അംഗീകാരം

Published : Jan 06, 2021, 08:39 AM ISTUpdated : Jan 06, 2021, 08:46 AM IST
തിരുത്തൽ ഇല്ല, നയ പ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണ്ണറുടെ അംഗീകാരം

Synopsis

കാർഷിക നിയമ ഭേദഗതിക്ക് എതിരായ പ്രമേയം പാസാക്കാൻ 23 നു ചേരാനിരുന്ന പ്രത്യേക സഭ സമ്മേളനത്തിന് ഗവർണർ അനുമതി നൽകിയിരുന്നില്ല

തിരുവന്തപുരം: നയ പ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണ്ണറുടെ അംഗീകാരം. തിരുത്തൽ നിർദ്ദേശിക്കാതെ ആണ് ഗവർണർ കരട് അംഗീകരിച്ചത്. കാർഷിക നിയമ ഭേദഗതിയെ വിമർശിക്കുന്ന കരടിലെ ഭാഗത്തിൽ ഗവർണർ വിശദീകരണം തേടുമോ എന്ന് സർക്കാരിന് ആശങ്ക ഉണ്ടായിരുന്നു. 

കാർഷിക നിയമ ഭേദഗതിക്ക് എതിരായ പ്രമേയം പാസാക്കാൻ 23 നു ചേരാനിരുന്ന പ്രത്യേക സഭ സമ്മേളനത്തിന് ഗവർണർ അനുമതി നൽകിയിരുന്നില്ല. ഒടുവിൽ സർക്കാർ അനുനയിപ്പിച്ചതോടെയാണ് 31ന് സമ്മേളനത്തിന് അനുമതി കിട്ടിയത്. കഴിഞ്ഞ നയ പ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ ഭേദഗതിക്ക് എതിരായ ഭാഗത്തെ ചൊല്ലി സർക്കാരും ഗവർണറും ഏറ്റുമുട്ടിയിരുന്നു. 

PREV
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ