
കല്‍പ്പറ്റ: ഓണക്കാലത്തെ പൊതു വിപണിയിലെ വിലക്കയറ്റവും പൂഴ്ത്തിവെയ്പ്പും തടയുന്നതിനായി വയനാട് ജില്ലയില്‍ സപ്ലൈ ഓഫീസുകളുടെ നേതൃത്വത്തില്‍ പരിശോധന ഊര്‍ജ്ജിതമാക്കി. കാവുംമന്ദം, പൊഴുതന എന്നിവിടങ്ങളിലെ പച്ചക്കറി കട, ചിക്കന്‍ സ്റ്റാള്‍, ഫിഷ് സ്റ്റാള്‍, ഗ്രോസറി ഷോപ്പ്, ഹോട്ടല്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളില്‍ നടന്ന പരിശോധനയില്‍ വിലവിവരം പ്രദര്‍ശിപ്പിക്കാതെ വിപണനം നടത്തിയ 12 കടകള്‍ക്ക് നോട്ടീസ് നല്‍കി.
വൈത്തിരി, മാനന്തവാടി താലൂക്കുകളില്‍ നടന്ന പരിശോധനയില്‍ വിലവിവരം പ്രദര്‍ശിപ്പിക്കാത്ത 19 കടകള്‍ക്ക് നോട്ടീസ് നല്‍കി. വൈത്തിരി താലൂക്കില്‍ നടത്തിയ പരിശോധനയ്ക്ക് ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ. സജീവ് നേതൃത്വം നല്‍കി. റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ എം.എസ്. രാജേഷ്, ഇനുവല്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
പനമരം ടൗണിലെ 23 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടന്നു. പച്ചക്കറി കട, ചിക്കന്‍ സ്റ്റാള്‍, ഫിഷ് സ്റ്റാള്‍, ഗ്രോസറി ഷോപ്പ്, ഹോട്ടല്‍ തുടങ്ങിയ കടകള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയില്‍ വിലവിവരം പ്രദര്‍ശിപ്പിക്കാത്ത 7 കടകള്‍ക്ക് നോട്ടീസ് നല്‍കി. താലൂക്ക് സപ്ലൈ ഓഫീസര്‍ നിതിന്‍ മാത്യുസ് കുര്യന്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ എ.ജെ ജോര്‍ജ്, പി.ജി ജോബിഷ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
ഓണമടുത്തതോടെ നിത്യാപയോഗ സാധനങ്ങള്‍ക്ക് വലിയ വിലവര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അരി അടക്കമുള്ളവയ്ക്ക് കുത്തനെ വില കൂടി. അരിയുടെ വില കിലോഗ്രാമിന് 5 രൂപമുതല്‍ 12 രൂപ വരെയാണ് കൂടിയത്. മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ജയ അരി ആന്ധ്രയിൽനിന്നും ജ്യോതിഅരി തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുമാണ് എത്തുന്നത്. എന്തായാലും വിലക്കയറ്റം നിയന്ത്രിക്കാനായി സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കുകയാണ് ഭക്ഷ്യവകുപ്പ്.
Read More : വീണ്ടും 'കല്യാണത്തല്ല്'; വധൂവരന്മാർ വന്ന വാഹനം പൊലീസ് സ്റ്റേഷന് മുന്നിൽ പെട്രോളൊഴിച്ച് കത്തിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam