ബാലഭാസ്കറിൻ്റെ അപകടമരണം: പിതാവിൻ്റെ ഹര്‍ജിയിൽ സിബിഐയോട് വിശദീകരണം തേടി കോടതി

Published : Jun 30, 2022, 12:09 PM IST
ബാലഭാസ്കറിൻ്റെ അപകടമരണം: പിതാവിൻ്റെ ഹര്‍ജിയിൽ സിബിഐയോട് വിശദീകരണം തേടി കോടതി

Synopsis

ബാലഭാസ്കറിന്‍റേയും മകളുടേയും അപകട മരണത്തിന് പിന്നിൽ അട്ടിമറി ഇല്ലെന്നാണ് മരണത്തെക്കുറിച്ച അന്വേഷിച്ച സിബിഐയുടെ കണ്ടെത്തൽ.   

തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്കറിന്‍റെ അപകട മരണക്കേസിൽ (Accident Death of Balabhaskar) സിബിഐ റിപ്പോർട്ട് തള്ളണമെന്ന ഹര്‍ജിയിൽ അന്വേഷണ ഏജൻസിയോട് വിശദീകരണം തേടി കോടതി. ബാലഭാസ്കറിന്‍റേയും മകളുടേയും അപകട മരണത്തിന് പിന്നിൽ അട്ടിമറി ഇല്ലെന്നാണ് മരണത്തെക്കുറിച്ച അന്വേഷിച്ച സിബിഐയുടെ കണ്ടെത്തൽ. 

എന്നാൽ സ്വർണക്കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേർന്ന് ബാലഭാസ്കറിനെ കൊലപ്പെടുത്തിയതാണെന്നും മരണത്തിൽ സിബിഐയുടെ റിപ്പോർട്ട് തള്ളണമെന്നും ആവശ്യപ്പെട്ടാണ് അച്ഛൻ ഉണ്ണി കോടതിയെ സമീപിച്ചത്. ഹർജിയിൽ വിശദമായ വാദം കേട്ട ശേഷമാണ് റിപ്പോർട്ടിലെ തുടർ നടപടികൾ തീരുമാനിക്കാൻ സിജെഎം കോടതി കേസ് ഇന്നത്തേക്ക് മാറ്റിയത്. ഇന്ന് കേസ് പരിഗണിച്ചപ്പോൾ ബാലഭാസ്കറിൻ്റെ ഫോണ്‍ എന്തു കൊണ്ട് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്ന് കോടതി ചോദിച്ചു.ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ കോടതി സിബിഐയോട് ആവശ്യപ്പെട്ട് കേസ് ജൂലൈ അഞ്ചിന് വീണ്ടും പരിഗണിക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുട്ടികളുടേത് ഉൾപ്പെടെ അശ്ലീല വീഡിയോകൾ വിറ്റു; ചുങ്കത്തറ സ്വദേശിയായ 20കാരൻ അറസ്റ്റിൽ
വമ്പൻ നീക്കവുമായി ബിജെപി, ട്വന്‍റി 20 എൻഡിഎ മുന്നണിയിലേക്ക്, രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും കൂടിക്കാഴ്ച നടത്തി; പ്രഖ്യാപനം ഉടൻ