
മലപ്പുറം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ സംഘർഷവുമായി ബന്ധപ്പെട്ട് യുഡിഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. യുഡിഎസ്എഫ് പ്രവർത്തകരായ എടപ്പാൾ സ്വദേശി ഷറഫുദ്ദീൻ പി., മുഹമ്മദ് ഫുഹാദ് കെ. പി., എസ്എഫ്ഐ പ്രവർത്തകനായ പെരുവള്ളൂർ സ്വദേശി മുഹമ്മദ് മിദ്ലാജ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ രണ്ട് യുഡിഎസ്എഫ് പ്രവർത്തകരും ആശുപത്രിയിൽ കയറി അക്രമം നടത്തിയവരാണ്.
എംഎസ്എഫ് പ്രവർത്തകരെ ക്യാമ്പസിൽ അക്രമിച്ച സംഭവത്തിലാണ് എസ്എഫ്ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തത്. എംഎസ്എഫ് പ്രവർത്തകൻ സുഫിയാന്റെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി. വളാഞ്ചേരി മുക്കിലപീടിക സ്വദേശി ഹനീൻ, വളാഞ്ചേരി മേച്ചേരിപ്പറമ്പ് സ്വദേശി അഭിഷേക് എന്നിവരെയാണ് കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam