സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. അംഗങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് മെഡിസെപ്പ് ഐഡി കാർഡ് ഡൗൺലോഡ് ചെയ്യാം. 

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പിന്‍റെ രണ്ടാം ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ. ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ്പ് അംഗത്വമായി ബന്ധപ്പെട്ട മെഡിസെപ്പ് ഐഡി കാർഡ് www.medisep.kerala.gov.in ൽ ലോഗിൻ ചെയ്ത് ഡൗൺലോഡ് ചെയ്യാം. പെൻഷൻകാർക്ക് അവരുടെ മെഡിസെപ്പ് ഐഡി യൂസർ ഐഡിയായും പിപിഒ നമ്പർ പാസ്‌വേർഡായും ലോഗിൻ ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മെഡിസെപ്പ് കാർഡിൽ പേരില്ലായെങ്കിലോ പേരിലോ മറ്റ് വിവരങ്ങളിലോ തെറ്റുണ്ടെങ്കിലോ മെഡിസെപ്പ് പരിരക്ഷ ലഭിക്കുന്നതല്ല. ആയതിനാൽ മെഡിസെപ്പ് ഐഡി കാർഡിൽ പ്രിന്റ് ചെയ്തിരിക്കുന്ന വിവരങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകൾ/ കൂട്ടിച്ചേർക്കലുകൾ ആവശ്യമുണ്ടെങ്കിൽ ട്രഷറി വഴി നേരിട്ട് പെൻഷൻ കൈപ്പറ്റുന്ന പെൻഷൻകാർ അതാത് ട്രഷറി മുഖേനയും ബാങ്ക് വഴി പെൻഷൻ കൈപ്പറ്റുന്നവർ സൗകര്യപ്രദമായ ഏതെങ്കിലും ട്രഷറി മുഖേനയും ഫെബ്രുവരി 25 നകം തിരുത്തലുകൾ വരുത്തണം.

സമയ പരിധിക്കുശേഷം പ്രൊഫൈലിൽ വരുത്തുന്ന തിരുത്തലുകൾ മെഡിസെപ് ഐ.ഡി കാർഡിൽ പ്രതിഫലിക്കുകയില്ല. ഫെബ്രുവരി 25 നുശേഷം ഡാറ്റയിലെ തെറ്റുകൾ തിരുത്തുന്നതിനോ ആശ്രിതരെ ഉൾപ്പെടുത്തുന്നതിനോ അവസരമുണ്ടാകില്ലെന്നും ട്രഷറി ഡയറക്ടർ അറിയിച്ചു.