ഇന്ധന സെസിനെതിരെ അലയടിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം, കൊച്ചിയിലും പത്തനംതിട്ടയിലും സംഘർഷം 

By Web TeamFirst Published Feb 8, 2023, 12:49 PM IST
Highlights

കൊച്ചിയിൽ പ്രവർത്തകർ പൊലീസിന് നേരെ കുപ്പിയെറിഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും ശ്രമം നടന്നു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കൊച്ചി / പത്തനംതിട്ട/തിരുവനന്തപുരം : ഇന്ധന സെസിലും നികുതി വർധനക്കുമെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പത്തനംതിട്ടയിലും കൊച്ചിയിലുമാണ് പ്രതിഷേധ മാർച്ച് സംഘർഷത്തിലേക്ക് എത്തിയത്. കൊച്ചിയിൽ പ്രവർത്തകർ പൊലീസിന് നേരെ കുപ്പിയെറിഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും ശ്രമം നടന്നു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞ് പോകാതായതോടെ പൊലീസ് ലാത്തി പ്രയോഗിച്ചു. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലാത്തിയടിയിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. നാല് പേരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുപ്പതോളം  പേരെ കസ്റ്റഡിയിൽ എടുത്തു. 

ഇരുചക്ര വാഹനം പെട്രോഴൊഴിച്ച് കത്തിച്ച് പ്രതിഷേധം; ഇന്ധന സെസിൽ നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

ബജറ്റിനെതിരെ പത്തനംതിട്ട കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചും സംഘർഷത്തിലേക്കെത്തി. പ്രവർത്തകർ പൊലീസിനെ കൂകി വിളിച്ചു. ബാരിക്കേടിന് മുകിളിൽ കയറിയും പ്രതിഷേധിച്ചു. ബാരിക്കേഡുകൾ മറിച്ചിട്ടതോടെയാണ് പ്രതിഷേധം സംഘർഷത്തിലേക്ക് എത്തിയത്. തിരുവനന്തപുരത്ത് നികുതി വർധനക്കെതിരെ മഹിളാ കോൺഗ്രസ് നിയമസഭയിലേക്ക് കാർ കെട്ടിവലിച്ച് പ്രതിഷേധിച്ചു. 


 

click me!