പത്തനംതിട്ട ഡിസിസി യോഗത്തിൽ വീണ്ടും നേതാക്കൾ തമ്മിൽ തർക്കം: മർദ്ദിച്ചെന്ന് പൊലീസിന് പരാതി

Published : Feb 15, 2023, 11:36 PM IST
പത്തനംതിട്ട ഡിസിസി യോഗത്തിൽ വീണ്ടും നേതാക്കൾ തമ്മിൽ തർക്കം: മർദ്ദിച്ചെന്ന് പൊലീസിന് പരാതി

Synopsis

പുനസംഘടന അടക്കമുള്ള വിവിധ വിഷയങ്ങളിലാണ് നേതാക്കൾ തമ്മിലുള്ള വാക്ക്പോര്.

പത്തനംതിട്ട: പത്തനംതിട്ട ഡിസിസി യോഗത്തിൽ വീണ്ടും നേതാക്കൾ തമ്മിൽ തർക്കം. യോഗത്തിനിടെ യൂത്ത്കോൺഗ്രസ്‌ പ്രവർത്തകർ മർദിച്ചെന്ന പരാതിയുമായി ഡിസിസി ജനറൽ സെക്രട്ടറി വി ആർ സോജി പോലീസിനെ സമീപിച്ചു. പുനസംഘടന അടക്കമുള്ള വിവിധ വിഷയങ്ങളിലാണ് നേതാക്കൾ തമ്മിലുള്ള വാക്ക്പോര്. കഴിഞ്ഞ ദിവസം നിന്ന് ഇറങ്ങി പോയ മുൻ ഡിസിസി പ്രസിഡന്റ്‌മാരുടെ നടപടി ശരി അല്ലെന്നു പി ജെ കുര്യൻ യോഗത്തിൽ പറഞ്ഞതും തർക്കം രൂക്ഷമാക്കി. പ്രശ്നങ്ങൾക്കെല്ലാം കാരണം കുര്യനും ഡിസിസി പ്രസിഡന്റ്‌ സതീഷ് കൊച്ചുപറമ്പിലും ആണെന്ന് മറു വിഭാഗത്തിന്റെ ആരോപണം
 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'