ഗവർണർക്ക് നേരെ ഇ-മെയിലിലൂടെ വധഭീഷണി: കോഴിക്കോട് സ്വദേശി അറസ്റ്റിൽ

Published : Feb 15, 2023, 10:58 PM IST
ഗവർണർക്ക് നേരെ ഇ-മെയിലിലൂടെ വധഭീഷണി: കോഴിക്കോട് സ്വദേശി അറസ്റ്റിൽ

Synopsis

കോഴിക്കോട് നിന്നാണ് ഇ - മെയിൽ സന്ദേശമെത്തിയതെന്ന് സൈബർ പൊലീസാണ് കണ്ടെത്തിയത്. 

തിരുവനന്തപുരം: ഗവർണർക്ക് വധഭീഷണി സന്ദേശം അയച്ചയാൾ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി ഷംസുദ്ദീനെയാണ് പൊലീസ് പിടികൂടിയത്. 10 ദിവസത്തിനകം ഗവർണറെ വധിക്കുമെന്നായിരുന്നു ഇ - മെയിൽ വഴിയുള്ള ഭീഷണി സന്ദേശം. ഗവർണറുടെ ഓഫീസ് സിറ്റി പൊലിസ് കമ്മീഷണർക്കു നൽകിയ പരാതിയെ തുടർന്ന് സൈബർ പൊലീസ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തുകയായിരുന്നു. കോഴിക്കോട് നിന്നാണ് ഇ - മെയിൽ സന്ദേശമെത്തിയതെന്ന വിവരം സൈബർ പൊലീസ് ലോക്കൽ പൊലീസിന് കൈമാറി. തുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീൻ അറസ്റ്റിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും