
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട അടൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസിനുള്ളിൽ കടുത്ത ഭിന്നത. സംഭവത്തിൽ രാഹുലിനെ തള്ളി കോൺഗ്രസ് അടൂർ ബ്ലോക്ക് പ്രസിഡന്റ് ആബിദ് വ്യക്തമാക്കി. രാഹുൽ പാർട്ടി പ്രവർത്തകനല്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ കെപിസിസി പ്രസിഡന്റ് പുറത്താക്കിയതാണ് എന്നും ആബിദ് വ്യക്തമാക്കി. കെഎസ്‌യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പാർട്ടി സംരക്ഷണം കൊടുക്കും. രാഹുൽ കോൺഗ്രസുകാരൻ ആണെന്ന് ഇന്നലെ ഡിസിസി പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam