പരിസ്ഥിതിലോല മേഖലയുടെ കഡസ്ട്രൽ ഭൂപടം പ്രസിദ്ധീകരിച്ചതോടെ കർഷകർക്ക് നേരിയ ആശ്വാസം, വ്യക്തതയില്ലെന്ന് സിപിഎം

Published : Oct 13, 2026, 08:27 AM IST
idukki

Synopsis

ഇടുക്കിയിലെ പരിസ്ഥിതിലോല മേഖലയുടെ കഡസ്ട്രൽ ഭൂപടം പ്രസിദ്ധീകരിച്ചതോടെ ജനവാസമേഖലകൾ ഒഴിവായി. എന്നാൽ സിഎച്ച്ആർ വില്ലേജുകളുടെ കാര്യത്തിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിപിഎം സമരരംഗത്തുണ്ട്. മൂന്നാർ ഗ്യാപ് റോഡ് ഉൾപ്പെട്ടതിനാൽ വികസനം മുടങ്ങുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.

ഇടുക്കി: പരിസ്ഥിതിലോല മേഖലയുടെ കഡസ്ട്രൽ ഭൂപടം പ്രസിദ്ധീകരിച്ചതോടെ, ഒരു പരിധിവരെ ആശങ്കയൊഴിയുകയാണ് ഇടുക്കിയിൽ. ജനവാസമേഖലകൾ ഒഴിവായി. സിഎച്ച്ആർ വില്ലേജുകളിൽ ചിലത് ഉൾപ്പെട്ടിട്ടുണ്ടെങ്കിലും കർഷകരെ ബാധിക്കില്ല. എന്നാൽ ഭൂപടത്തിൽ വ്യക്തതയില്ലെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നുമാണ് സിപിഎം നിലപാട്. പരിസ്ഥിതി ലോല മേഖലയുടെ ഏഴാമത്തെ കരടിലും ജനവാസമേഖലകൾ വന്നതോടെയുളള ആശങ്കയ്ക്ക് അൽപം അറുതി വന്നിരിക്കുകയാണ് ഇടുക്കിയിൽ.

ഏലമലക്കാടുകൾ ഉൾപ്പെടുത്തിയുളള വിജ്ഞാപനത്തിൽ അവ്യക്തതകളേറെയായിരുന്നു. സംസ്ഥാന സർക്കാരിന്‍റെ പുതിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലുളള ഭൂപടത്തിൽ കാര്യങ്ങൾ കുറെക്കൂടി വ്യക്തമാണ്. കെഡിഎച്ച്, ബൈസൺ വാലി, കൊട്ടകാമ്പൂർ, ചിന്നക്കനാൽ ഉൾപ്പെടെ 28 വില്ലേജുകളുണ്ട് ഇടുക്കിയിലെ പരിസ്ഥിതി ലോല ഭൂപടത്തിൽ. എന്നാൽ ജനവാസമേഖകളില്ല. ഏലമലക്കാടുകൾ ഉൾപ്പെടുന്ന വില്ലേജുകളെ പൂർണമായി ഒഴിവാക്കിയിട്ടില്ല. മറ്റ് പാരിസ്ഥിതിക ലോല ഘടകങ്ങളുടെ പേരിൽ സി എച്ച് ആ‍ർ വില്ലേജുകളെയും ഉൾപ്പെടുത്തിയെന്നാണ് സാങ്കേതിക വിശദീകരണം. ഭൂപടത്തിൽ വ്യക്തതയില്ലെന്നും സി എച്ച് ആർ വില്ലേജുകളുടെ പരിധി കൃത്യമായി വിശദീകരിക്കണമെന്നും സിപിഎം ആവശ്യപ്പെടുന്നു.

കൊച്ചി- ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ് റോഡിന്‍റെ ഒരു ഭാഗവും പരിസ്ഥിതി ലോല മേഖലയുടെ ഭാഗമായിട്ടുണ്ട്. ഇതടിസ്ഥാനമാക്കി അന്തിമ വിജ്ഞാപനം വന്നാൽ റോഡിന്‍റെ നവീകരണ പ്രവർത്തനങ്ങൾ മുടങ്ങുമോയെന്നാണ് ആശങ്ക. പുതിയ ഭൂപടത്തിൽ ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പരിശോധനക്ക് ശേഷം തിരുത്തൽ നടപടികളിലേക്ക് കടക്കാമെന്ന സർക്കാർ പ്രഖ്യാപനം പ്രായോഗികമല്ലെന്നും പരക്കെ വിമർശനമുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: മുൻ മന്ത്രി വീണാ ജോർജിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും, വധശ്രമ വകുപ്പ് ചുമത്തിയ പൊലീസുകാരുടെയും മൊഴിയെടുക്കും
പിണറായിക്കും റിയാസിനും എതിരായ കേസുകളിൽ 2 പ്രത്യേക ഇസിഐആർ ഇടാനുള്ള നീക്കവുമായി ഇഡി