എന്‍സിപി യോഗത്തിനിടെ കയ്യാങ്കളി; കുട്ടനാട് എംഎൽഎ മര്‍ദ്ദിച്ചെന്ന് വനിതാ നേതാവിന്‍റെ പരാതി

Published : Aug 24, 2022, 03:34 PM ISTUpdated : Aug 24, 2022, 03:48 PM IST
എന്‍സിപി യോഗത്തിനിടെ കയ്യാങ്കളി;  കുട്ടനാട് എംഎൽഎ മര്‍ദ്ദിച്ചെന്ന് വനിതാ നേതാവിന്‍റെ പരാതി

Synopsis

ആരോപണങ്ങള്‍ തോമസ് കെ തോമസ് നിഷേധിച്ചു. കള്ള അംഗത്വ ബുക്കുമായാണ് സംസ്ഥാന സമിതി അംഗമായ റെജി ചെറിയാന്‍റെ നേതൃത്വത്തിലുള്ള വിഭാഗം എത്തിയതെന്നും  സംഘടനാ തെരഞ്ഞെടുപ്പ് ആട്ടിമറിക്കാനാണ് ഇവര്‍  ശ്രമിച്ചതെന്നും തോമസ് കെ തോമസ് ആരോപിച്ചു. 

ആലപ്പുഴ: എന്‍സിപിയിലെ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനിടെ കുട്ടനാട് എം എൽ എ തോമസ് കെ തോമസ് മര്‍ദ്ദിച്ചെന്ന് വനിതാ നേതാവിന്‍റെ പരാതി. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം ആലീസ് ജോസാണ്, തോമസ് കെ തോമസ് എംഎല്‍എക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കാലിന് പരിക്കേറ്റ് ഇവര്‍ ഇന്ന് പൊലീസിനും വനിതാ കമ്മീഷനും പരാതി നൽകുമെന്നും അറിയിച്ചു.

സംഘടനാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ആലപ്പുഴ ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നോമിനേഷന്‍  കൊടുക്കാന്‍ എത്തിയതായിരുന്നു ആലീസ് ജോസ്. സംസ്ഥാന സമിതിയിലേക്കായിരുന്നു മത്സരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തോമസ് കെ തോമസ് എം  എല്‍ എയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇവരെ നോമിനേഷന്‍ നല്‍കുന്നതിനെ എതിര്‍ത്തു. ഇതേ ചൊല്ലി സംഘര്‍ഷമായി. ഇതിനിടെ കുട്ടനാട് എം എല്‍ എ മര്‍ദ്ദിച്ചു എന്നാണ് ആലീസിന്‍റെ പരാതി. ആലീസിന്‍റെ കാലിന് പരിക്കേറ്റിട്ടുണ്ട്. 

എന്നാല്‍, ആരോപണങ്ങള്‍ തോമസ് കെ തോമസ് എംഎല്‍എ നിഷേധിച്ചു. കള്ള അംഗത്വ ബുക്കുമായാണ് സംസ്ഥാന സമിതി അംഗമായ റെജി ചെറിയാന്‍റെ നേതൃത്വത്തിലുള്ള വിഭാഗം എത്തിയതെന്നും  സംഘടനാ തെരഞ്ഞെടുപ്പ് ആട്ടിമറിക്കാനാണ് ഇവര്‍  ശ്രമിച്ചതെന്നും തോമസ് കെ തോമസ് എംഎല്‍എ ആരോപിച്ചു. 

പാലക്കാട് നഗരസഭയിൽ ബഹളം

ഷാഫി പറമ്പിൽ എം എൽ എയുടെ ആസ്തിവികസന ഫണ്ട് വിതരണത്തെ ചൊല്ലി പാലക്കാട് നഗരസഭയിൽ ബഹളം. കോൺഗ്രസ് കൗൺസിലർമാരുടെ വാർഡുകളിൽ മാത്രമാണ് ഷാഫി പറമ്പിൽ വികസന പദ്ധതികൾ നടപ്പിലാക്കുന്നതെന്ന്  ബി ജെ പി അംഗങ്ങൾ ആരോപിച്ചു. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തിയതോടെ നഗരസഭ യോഗം അലങ്കോലമായി. (തുടര്‍ന്ന് വായിക്കുക)

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം