ഭക്ഷണത്തെ ചൊല്ലി തർക്കം; കോഴിക്കോട് ചാത്തമംഗലത്ത് ഹോട്ടൽ ജീവനക്കാരന് കുത്തേറ്റു

Published : Jun 24, 2022, 10:18 AM IST
ഭക്ഷണത്തെ ചൊല്ലി തർക്കം; കോഴിക്കോട് ചാത്തമംഗലത്ത് ഹോട്ടൽ ജീവനക്കാരന് കുത്തേറ്റു

Synopsis

അഞ്ചംഗ അക്രമി സംഘത്തിലെ നാലുപേർ കസ്റ്റഡിയിലെന്ന് പൊലീസ്

കോഴിക്കോട് : കോഴിക്കോട് ചാത്തമംഗലത്ത് ഹോട്ടലിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ചാത്തമംഗലം എൻഐടിക്കടുത്തുള്ള കട്ടാങ്ങൾ മലയമ്മ റോഡിലെ ഫുഡ്ഡീസ് എന്ന ഹോട്ടലിൽ ആണ് സംഘർഷമുണ്ടായത്. ഹോട്ടലിലെ ജീവനക്കാരനായ ഈസ്റ്റ് മലയമ്മ സ്വദേശി പരപ്പിൽ ഉമ്മറിന് (43) അക്രമി സംഘത്തിന്റെ കുത്തേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ചിറ്റാരിപ്പിലാക്കൽ സ്വദേശികളായ 5 പേരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നാലുപേരെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ദിലീപിനെപ്പറ്റി നടിയ്ക്ക് ആദ്യഘട്ടത്തിൽ സംശയമോ പരാതിയോ ഉണ്ടായിരുന്നില്ല'; നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
'ഇക്കൊല്ലം മാറി'; എൽഡിഎഫിന്‍റെ 25 വർഷത്തെ കുത്തക തകർത്ത് യുഡിഎഫ് കൊയ്തത് ചരിത്ര വിജയം