
തിരുവനന്തപുരം: സിപിഎം (CPM) വർക്കല ഏര്യാ സമ്മേളനത്തിൽ (Varkala) സംഘർഷം ഉണ്ടായി. നാല് പേർക്ക് പരിക്കേറ്റു. ഏര്യാ കമ്മിറ്റിയിലേക്ക് മത്സരം നടത്താനും ശ്രമം നടന്നു. എട്ട് പേർ മത്സരിക്കാൻ തയ്യാറായി. മത്സര നീക്കം കടകംപളളി സുരേന്ദ്രൻ (Kadakampally Surendran) തടഞ്ഞു.
ഏര്യാ സമ്മേളനത്തിൽ മത്സരം അനുവദിക്കാതെ ഏകപക്ഷീയമായി തെരഞ്ഞെടുപ്പ് നടത്തിയതാണ് സംഘർഷത്തിൽ കലാശിച്ചത്. ഡിവൈഎഫ്ഐ എസ്എഫ്ഐ നേതാക്കളായ അതുൽ, അബിൻ, വിഷ്ണു,അഖിൽ എന്നിവർക്ക് പരിക്കേറ്റു. നിലവിലെ ഏര്യാകമ്മിറ്റിയിൽ നിന്ന് ആനാവൂർ നാഗപ്പൻ അനുകൂലികളായ മൂന്ന് പേരെ ഒഴിവാക്കിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം.പിന്നാലെ കെ ആർ ബിജു,നഹാസ്,എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റിയാസ് വഹാബ് അടക്കം എട്ട് പേർ മത്സരിക്കാൻ എഴുന്നേറ്റു. എന്നാൽ സമ്മേളനം നിയന്ത്രിച്ച സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ മത്സരം തടയുകയായിരുന്നു.
വിഭാഗീയ തലത്തിൽ സമ്മേളനം നടത്തി എന്നാണ് ഉയരുന്ന ആക്ഷേപം. കടകംപള്ളി സുരേന്ദ്രനെ അനുകൂലിക്കുന്നവർ ഭൂരിപക്ഷമുള്ള ഏര്യാക്കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം ജില്ലയിൽ ആദ്യ സമ്മേളനം തന്നെ സംഘർഷത്തിൽ കലാശിച്ചത് ജില്ലയിലെ സിപിഎം നേതൃത്വത്തിനും നാണക്കേടായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam