പൊലീസുകാർ തമ്മിൽ കയ്യാങ്കളി; ചിങ്ങവനം സ്റ്റേഷനിലെ 2 സിപിഒമാരെ സസ്പെൻഡ് ചെയ്തു

Published : Jun 15, 2024, 07:03 PM ISTUpdated : Jun 15, 2024, 07:08 PM IST
പൊലീസുകാർ തമ്മിൽ കയ്യാങ്കളി; ചിങ്ങവനം സ്റ്റേഷനിലെ 2 സിപിഒമാരെ സസ്പെൻഡ് ചെയ്തു

Synopsis

പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കാണ് ഇരുവർക്കുമെതിരെ നടപടിയെടുത്തത്.

കോട്ടയം: കോട്ടയം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ തമ്മിൽതല്ലിയ പോലീസുകാർക്ക് സസ്പെൻഷൻ. സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ്, ബോസ്കോ എന്നിവർക്കെതിരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നടപടി. ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.

ഇന്ന് ഉച്ചയ്ക്കാണ് പോലീസ് സ്റ്റേഷനുള്ളിൽ വച്ച് രണ്ട് പോലീസുകാരും തമ്മിൽ സംഘർഷം ഉണ്ടായത്. ബൈക്ക് പാർക്ക് ചെയ്യുന്നതിന് ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തമ്മിലടിയിൽ പോലീസുകാരനായ ബോസ്കോയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. ഇയാൾ കുറിച്ചി ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. മുമ്പും പലതവണ ഇരുവരും തമ്മിൽ സ്റ്റേഷനിൽ വച്ച് തർക്കം ഉണ്ടായിട്ടുണ്ട്.

ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം: ചിങ്ങവനം സ്റ്റേഷനിൽ പൊലീസുകാര്‍ തമ്മിലടിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്