കാട്ടാനക്കൂട്ടം എത്തിയത് ദൗത്യത്തെ സങ്കീർണമാക്കുന്നുണ്ട്. ഒരു കിലോമീറ്റർ അധികം വഴിതെളിച്ച് ആനയെ പുറത്തെത്തിക്കാനാണ് ശ്രമം. കുങ്കി ആനകളും ദൗത്യ സ്ഥലത്ത് എത്തിയിട്ടുണ്ട്.

കണ്ണൂർ: കണ്ണൂർ മഖ്ന ദൗത്യത്തിൽ മൂന്ന് റൗണ്ട് മയക്കുവെടി വെച്ചിട്ടും കെഎം വൺ എന്ന മോഴയാന മയങ്ങിയില്ല. വനംവകുപ്പ് സംഘത്തിന് ആനയുടെ അടുത്തേക്ക് എത്താനും കഴിഞ്ഞിട്ടില്ല. മോഴയ്ക്ക് സമീപം മറ്റൊരു കാട്ടാനക്കൂട്ടവും നിലയുറപ്പിച്ചിട്ടുണ്ട്. ഡോക്ടർമാർ ആനയെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ദിവസങ്ങൾ നീണ്ട ദൗത്യത്തിനൊടുവിലാണ് മയക്കുവെടി വെയ്ക്കാൻ സാധിച്ചത്. ഇന്നാണ് ആനയെ ലൊക്കേറ്റ് ചെയ്യാൻ സാധിച്ചത്. വനമേഖലയോട് ചേർന്നുള്ള സ്ഥലത്താണ് ആന ഇപ്പോഴുള്ളത്. കാട്ടാനക്കൂട്ടം എത്തിയത് ദൗത്യത്തെ സങ്കീർണമാക്കുന്നുണ്ട്. ഒരു കിലോമീറ്റർ അധികം വഴിതെളിച്ച് ആനയെ പുറത്തെത്തിക്കാനാണ് ശ്രമം. കുങ്കി ആനകളും ദൗത്യ സ്ഥലത്ത് എത്തിയിട്ടുണ്ട്.

YouTube video player