
തിരുവനന്തപുരം: നിയമസഭയില്‍ ചില എംഎല്‍എമാര്‍ നടത്തുന്ന മോശം ഇടപെടലുകള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.എംഎല്‍എമാര്‍ക്കായി സംഘടിപ്പിച്ച പിരശീലന പരിപാടിയിലായിരുന്നു വിമര്‍ശനം.ചിലരുടെ പ്രവർത്തനങ്ങൾ സഭ നടപടികള്‍ക്ക് നിരക്കുന്നത് ആണോ എന്ന് ചിന്തിക്കണം.ചില ഘട്ടങ്ങളിൽ മോശം പദപ്രയോഗം ഉണ്ടാകുന്നു.അത് അവകാശം ആണെന്ന് ചിലർ കരുതുന്നു.ശരി അല്ലാത്തത് വിളിച്ചു പറയുന്നത് നല്ലത് ആണെന്ന് കരുതുന്ന ചിലർ ഉണ്ട്.എപ്പോഴും ഓരോ ആളുകളുടെയും ധാരണ അനുസരിച്ചാണ് ഇടപെടുന്നത്.അവരവരുടെ മനസാക്ഷിക്കു നിരക്കുന്നത് ആവണം ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു
രൂക്ഷമായ വാദപ്രതിവാദങ്ങൾ സഭയിൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്.വാക്കിൽ ഉള്ള ഏറ്റുമുട്ടൽ സഭയിൽ ഉണ്ടായാലും എല്ലാ ഘട്ടത്തിലും സീമ ലംഘിക്കാതിരിക്കാൻ ശ്രദ്ധ പുലർത്തണം. ചില ഘട്ടത്തിൽ പൊതുവെ ഉണ്ടാകേണ്ട സൗഹൃദ അന്തരീക്ഷം തകർന്നു പോകുന്നു.അത് ഗുണകരം അല്ല.വീക്ഷണം വ്യത്യസ്തം ആയിരിക്കാം..അത് വ്യത്യസ്തമായി അവതരിപ്പിക്കാം. സാമാജികർ കൃത്യമായ ഗൃഹപാഠത്തിന്‍റെ അടിസ്ഥാനത്തിൽ ഇടപെടണം.നിയമസഭ ലൈബ്രറി അടക്കം സാമാജികർ ക്യത്യമായി ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam