വേദി പുഴക്കൽ ലുലു കണ്‍വൻഷൻ സെന്‍റർ; സാംസ്‌കാരിക പ്രവര്‍ത്തകരും കലാകാന്മാരുമായുള്ള മുഖ്യമന്ത്രിയുടെ സംവാദം നാളെ

Published : May 18, 2025, 03:11 PM ISTUpdated : May 18, 2025, 03:12 PM IST
വേദി പുഴക്കൽ ലുലു കണ്‍വൻഷൻ സെന്‍റർ; സാംസ്‌കാരിക പ്രവര്‍ത്തകരും കലാകാന്മാരുമായുള്ള മുഖ്യമന്ത്രിയുടെ സംവാദം നാളെ

Synopsis

നവകേരളത്തിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ സാംസ്കാരിക പ്രവർത്തകരുമായി സംവദിക്കുന്ന 'പരസ്പരം' പരിപാടി നാളെ തൃശ്ശൂരിൽ നടക്കും.

തൃശൂര്‍: ഇടതുപക്ഷ സര്‍ക്കാരിന്‍റെ നാലാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരും കലാകാന്മാരുമായി സംവദിക്കുന്ന 'പരസ്പരം' പരിപാടി നാളെ രാവിലെ 9 മണി മുതല്‍ തൃശ്ശൂരിലെ പുഴക്കല്‍ ലുലു കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കും.

നവകേരള സദസ്, മുഖാമുഖം പരിപാടികളുടെ തുടര്‍ച്ചയായാണ് സംസ്ഥാനത്തെ കലാകാരന്മാരോടും സാംസ്‌കാരിക പ്രവര്‍ത്തകരോടും മുഖ്യമന്ത്രി സംവദിക്കുന്ന പരസ്പരം എന്ന പരിപാടി. കേരളത്തെ ഒരു വികസിത സമൂഹമാക്കി വളര്‍ത്താനും പിന്തിരിപ്പൻ ആശയങ്ങളെ ചെറുത്ത്, മാനവികതയുടെ വിശാല താത്പര്യങ്ങൾക്ക് ഇടമുള്ള പരിഷ്കൃതസമൂഹമായി തുടരാനും സാധ്യമാക്കുന്നതിനുള്ള മുന്നൊരുക്കമാണ് ഈ പരിപാടി. നവകേരള സൃഷ്ടി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഒരു വിശാല പ്ലാറ്റ്ഫോമായി പരസ്പരം വേദി മാറും.

കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന പരസ്പരം പരിപാടിക്ക് വിവിധ അക്കാദമികളും സാംസ്കാരിക സ്ഥാപനങ്ങളും നേതൃത്വം നൽകും. ചടങ്ങില്‍ പ്രമുഖ കലാസാംസ്‌കാരിക പ്രവര്‍ത്തകരെ ആദരിക്കും. സാംസ്കാരിക രംഗത്തെ ചലനാത്മകമായ ഇടപെടലുകളുടെ നേർസാക്ഷ്യം എന്നനിലയിൽ ഒരു പ്രദർശന ശാലയും ഒരുങ്ങുന്നുണ്ട്. ഗുരു ഗോപിനാഥ് നാട്യഗ്രാമം അവതരിപ്പിക്കുന്ന സ്വാഗതനൃത്തരൂപവും ശ്രദ്ധേയമാണ്.

സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖൊബ്രഗഡെ സ്വാഗതം ആശംസിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രിമാരായ കെ രാജന്‍, ഡോ. ആര്‍ ബിന്ദു, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, കെ രാധാകൃഷ്ണന്‍  എംപി, പി ബാലചന്ദ്രന്‍ എം.എല്‍.എ, തൃശൂര്‍ നഗരസഭ മേയര്‍ എം.കെ വര്‍ഗീസ്, തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ സന്നിഹിതരാകും.

സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ കൃതജ്ഞത രേഖപ്പെടുത്തും. കലാകാരന്മാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ഭാഗത്തുനിന്നും ഉയരുന്ന ചർച്ചകൾക്ക് മുഖ്യമന്ത്രി മറുപടി നൽകും. മാനവികതയ്ക്കുവേണ്ടി ശബ്ദിക്കുവാനും സാമൂഹ്യ ജീർണ്ണതകൾക്ക് നേരെ  പ്രതിരോധം തീര്‍ക്കാനുമുള്ള, സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഒരു പൊതുവേദിയായി പരസ്പരം പരിണമിക്കുകയാണ്.  സർഗാത്മക ലോകം നേരിടുന്ന വെല്ലുവിളികൾ, ഭാവികേരളത്തിനു മുൻപിൽ തുറന്നുകിട്ടുന്ന സാധ്യതകൾ എന്നിവ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒരു പൊതുചർച്ചയ്ക്ക് വിധേയമാവുകയാണ്.  കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്നായി 2500 സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം