
തിരുവനന്തപുരം: സഭാ തർക്കം സംബന്ധിച്ച് മുഖ്യമന്ത്രി ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളുമായി ഇന്ന് ചർച്ച നടത്തും. ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളെ ഒരുമിച്ചിരുത്തി മുഖ്യമന്ത്രി നടത്തുന്ന രണ്ടാമത്തെ ചർച്ചയാണിത്. ഇന്നത്തെ ചർച്ചയ്ക്ക് മുന്നോടിയായി യാക്കോബായ സഭയിലെ മൂന്ന് മെത്രാൻമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു.
യോജിച്ച് പോവമെന്ന് മെത്രാന്മാർ ഉറപ്പ് നൽകിയെന്നാണ് സൂചന. എന്നാൽ, ഇതിൽ സഭയ്ക്ക് ഉള്ളിൽ പ്രതിഷേധമുയർന്നിട്ടിണ്ട്. കോടതി വിധി അനുസരിച്ച് മാത്രമേ മുന്നോട്ട് പോവനാവൂ എന്ന നിലപാടിലാണ് ഓർത്തഡോക്സ് സഭ.
പള്ളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് നൽകണമെന്ന കോടതി ഉത്തരവ് പലയിടത്തും സംഘർഷത്തിലാണ് കലാശിച്ചത്. ഏറ്റവും ഒടുവിൽ കോട്ടയം മണർക്കാട് പള്ളി വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം. പ്രശ്നപരിഹാരത്തിന് ഇ പി ജയരാജന്‍റെ നേതൃത്വത്തിൽ മന്ത്രിതല സമിതിക്ക് സര്‍ക്കാര്‍ രൂപം നൽകിയിരുന്നു. എന്നാൽ ഏറെ ചര്‍ച്ചകൾ നടന്നിട്ടും പരിഹാരം കണ്ടെത്താനാകാത്ത സ്ഥിതിയാണ് ഉള്ളത്. തുടർന്നാണ് മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam