നോർവേ അംബാസഡർ ഹാൻസ് ജേക്കബ് ഫ്രെയ്‌ഡൻലുൻഡുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

Published : May 31, 2022, 09:51 PM ISTUpdated : May 31, 2022, 09:56 PM IST
നോർവേ അംബാസഡർ ഹാൻസ് ജേക്കബ് ഫ്രെയ്‌ഡൻലുൻഡുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

Synopsis

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയവ തടയുന്നതിനുള്ള സാങ്കേതിക വിദ്യകൾ നൽകാമെന്നും നോർവേ അംബാസഡർ അറിയിച്ചു.

തിരുവനന്തപുരം: നോർവേ അംബാസഡർ ഹാൻസ് ജേക്കബ് ഫ്രെയ്‌ഡൻലുൻഡുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു കൂടിക്കാഴ്‌ച.  കൃഷി, കാലാവസ്ഥാ വ്യതിയാനം, മത്സ്യബന്ധന മേഖല, ഊർജ്ജവും സുസ്ഥിര വികസനവും, സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം, ദുരന്തനിവാരണം തുടങ്ങിയ വിഷയങ്ങളിൽ നോർവ്വെയുമായി സഹകരിക്കുന്നതിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു. കേരളത്തിലേക്ക് നോർവീജിയൻ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. 

കേരളവുമായി വിവിധ മേഖലകളിൽ സഹകരണത്തിന് നല്ല സാധ്യതയുണ്ടെന്നും അത് ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടൽ നടത്താമെന്നും അദ്ദേഹം ഉറപ്പുനൽകി. നോർവ്വെയുമായി ചേർന്ന് പി പി പി വഴി വെസ്റ്റ് കോസ്റ്റ് കനാലിൽ ടൂറിസം പദ്ധതികൾ വിപുലീകരിക്കാനുള്ള സാധ്യതകളും ചർച്ചയിൽ ഉയർന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയവ തടയുന്നതിനുള്ള സാങ്കേതിക വിദ്യകൾ നൽകാമെന്നും നോർവേ അംബാസഡർ അറിയിച്ചു.  നോർവേ അംബാസഡർ ഇന്നലെ കൊച്ചിൻ ഷിപ്യാർഡും പഴയ ഇൻഡോ നോർവീജിയൻ പദ്ധതിയുടെ ആസ്ഥാനത്ത് ഇന്ന് പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സംഘടനയും സന്ദർശിച്ചു. 

നീണ്ടകര താലൂക്ക് ആശുപത്രിയായി ഇപ്പോൾ പ്രവർത്തിക്കുന്ന നോർവീജിയക്കാർ സ്ഥാപിച്ച ഫൗണ്ടേഷൻ ആശുപത്രിയും അംബാസഡർ സന്ദർശിച്ചു. ഇന്തോ- നോർവേ പദ്ധതിയുടെ ഭാഗമായി മുമ്പ് നിർമ്മിച്ച നീണ്ടകര ഫിഷിംഗ് ഹാർബറും സംഘം സന്ദർശിച്ചു. മത്സ്യത്തൊഴിലാളികളുമായും ബോട്ടുടമകളുമായും ചർച്ച നടത്തി. നോർവീജിയൻ സമൂഹത്തോടുള്ള കേരളീയരുടെ സ്നേഹം ഈ സന്ദർശനങ്ങളിലൂടെ നേരിട്ട് ബോധ്യപ്പെട്ടതിൽ അതീവ സന്തോഷമുണ്ടെന്ന് അംബാസഡർ മുഖ്യമന്ത്രിയെ അറിയിച്ചു. 

നോർവേ എംബസി ഉദ്യോഗസ്ഥരായ ക്രിസ്ത്യൻ വാൽഡസ് കാർട്ടർ, ഒലെ ഹേനസ്, ആശിഷ് അഗർവാൾ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് , മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം അബ്രഹാം, ഡൽഹിയിലെ കേരളത്തിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'