'പ്രവാസി വിരുദ്ധം, ആദായ നികുതി ഭേദഗതിയിൽ നിന്നും പിന്മാറണം'; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

By Web TeamFirst Published Feb 2, 2020, 5:34 PM IST
Highlights

നിലവിൽ വർഷത്തിൽ 182 ദിവസമോ അതിലേറെയോ ദിവസം ഇന്ത്യയിൽ താമസിക്കുന്നവർക്കാണ്  നികുതി ബാധകം

എന്നാൽ ഇത് 120 ദിവസമായി കുറക്കുന്നതാണ് പുതിയ ഭേദഗതി

തിരുവനന്തപുരം: ആദായ നികുതി മാറ്റങ്ങൾ പ്രവാസി ഇന്ത്യക്കാരെ ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. നികുതി ഇളവ് നൽകുന്ന സ്ഥിരവാസി പദവിയിലെ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിലുള്ള ശുപാർശയിലാണ് കേരളത്തിന്‍റെ ആശങ്ക.

നിലവിൽ വർഷത്തിൽ 182 ദിവസമോ അതിലേറെയോ ദിവസം ഇന്ത്യയിൽ താമസിക്കുന്നവർക്കാണ്  നികുതി ബാധകം. എന്നാൽ ഇത് 120 ദിവസമായി കുറക്കുന്നതാണ് പുതിയ ഭേദഗതി. ഇതോടെ നാട്ടിൽ വരുന്ന പ്രവാസികളിൽ പലരും ആദായ നികുതി ഇളവിന് പുറത്താകും.

രാജ്യത്തിനായി വിദേശ നാണ്യം സമ്പാദിക്കുന്ന സാധാരണക്കാരന്‍റെ വയറ്റത്തടിക്കുന്ന പ്രവാസി വിരുദ്ധ ഭേദഗതിയിൽ നിന്നും പിന്മാറണമെന്നാണ് കത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കേന്ദ്രബജറ്റില്‍ കേരളത്തെ അവഗണിച്ചെന്ന് ചൂണ്ടികാട്ടിയും മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.

കേന്ദ്ര ബജറ്റ് സംസ്ഥാനത്തിന്റെ ആവശ്യങ്ങളെ അവഗണിച്ചു

click me!