'നഷ്ടമായത് അനശ്വര സംഗീത സംവിധായകനെ'; അർജുനൻ മാഷിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Apr 6, 2020, 9:37 AM IST
Highlights

അർജുനൻ മാഷിന്റെ വിയോഗം സംഗീതലോകത്തിന് മാത്രമല്ല സമൂഹത്തിനാകെ നികത്താനാവാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകൻ അർജുനൻ മാഷിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാടക-ചലച്ചിത്ര കലകളിലൂടെ മലയാളിക്ക് ലഭിച്ച അനശ്വര സംഗീത സംവിധായകനാണ് അർജുനൻ മാഷെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം സംഗീതലോകത്തിന് മാത്രമല്ല സമൂഹത്തിനാകെ നികത്താനാവാത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.  

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് പുലർച്ചെയാണ് എം കെ അർജുനൻ അന്തരിച്ചത്. 84 വയസായിരുന്നു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ പുലർച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പുള്ളുരുത്തി ശ്മശാനത്തിൽ വെച്ചാണ് സംസ്കാരം. 1964 ൽ ഒരേ ഭൂമി ഒരേ രക്തം എന്ന പാട്ടുകൾക്ക് ഈണം നൽകിയെങ്കിലും കറുത്ത പൗർണമിയിലെ പാട്ടുകളിലൂടെയാണ് എം കെ അർജുനനെ മലയാളക്കര അറിഞ്ഞത്.

Also Read: സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

click me!