മറ്റു കുട്ടികൾക്ക് ഇവരുടെ വിജയം പ്രചോദനമാകും; ശ്രീധന്യ സുരേഷിന് അഭിനന്ദനമറിയിച്ച് പിണറായി വിജയൻ

Published : Apr 05, 2019, 10:35 PM ISTUpdated : Apr 05, 2019, 10:54 PM IST
മറ്റു കുട്ടികൾക്ക് ഇവരുടെ വിജയം പ്രചോദനമാകും; ശ്രീധന്യ സുരേഷിന് അഭിനന്ദനമറിയിച്ച് പിണറായി വിജയൻ

Synopsis

ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി ശ്രീധന്യക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്. മറ്റു കുട്ടികൾക്ക് ശ്രീധന്യയുടെ വിജയം പ്രചോദനമാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം: ആദിവാസി വിഭാഗത്തിൽ നിന്നും സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടുന്ന ആദ്യയാളായ ശ്രീധന്യ സുരേഷിന് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി ശ്രീധന്യക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്. മറ്റു കുട്ടികൾക്ക് ശ്രീധന്യയുടെ വിജയം പ്രചോദനമാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഉയർന്ന വിജയം സ്വന്തമാക്കിയ മറ്റ് മലയാളി വിദ്യാർഥികൾക്കും അദ്ദേഹം അനുമോദനങ്ങൾ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

സാമൂഹ്യ പിന്നോക്കാവസ്ഥയോട് പൊരുതി സിവിൽ സർവീസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വയനാട്ടിലെ ശ്രീധന്യ സുരേഷിന് അഭിനന്ദനങ്ങൾ. ഗോത്ര വിഭാഗത്തിൽപ്പെട്ട ശ്രീധന്യ 410-ാം റാങ്കോടെയാണ് ഈ നേട്ടം കൈവരിച്ചത്. മറ്റു കുട്ടികൾക്ക് ഇവരുടെ വിജയം പ്രചോദനമാകും. കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ എല്ലാവിധ ആശംസകളും. ഉയർന്ന വിജയം നേടിയ മറ്റ് മലയാളി വിദ്യാർഥികൾക്കും അനുമോദനങ്ങൾ.

2016ല്‍ പഠനം പൂര്‍ത്തിയാക്കി ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന സമയത്തുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വ്വീസ് എന്ന ആഗ്രഹത്തിലേക്ക് ശ്രീധന്യയെ വീണ്ടുമെത്തിച്ചത്. അന്നത്തെ സബ്കളക്ടറായിരുന്ന ശ്രീറാം സാംബ്ബശിവന്‍ റാവുവിന് ഒരു പരിപാടിയ്ക്കിടെ ലഭിച്ച പ്രതികരണങ്ങളായിരുന്നു ശ്രീധന്യയുടെ മനസില്‍ ഉണ്ടായിരുന്ന ആ​ഗ്രഹം വീണ്ടും ആളിക്കത്തിച്ചത്.  വയനാട് പൊഴുതന സ്വദേശിയാണ് ശ്രീധന്യ. ആദിവാസി വിഭാഗത്തിൽ ഒരു മലയാളി പെൺകുട്ടി ഈ നേട്ടം സ്വന്തമാക്കുന്നത് ഇതാദ്യമായാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിലെ ജനങ്ങൾ ചെയ്ത പാതകമെന്ത്? കേരളത്തെ ശ്വാസം മുട്ടിക്കുന്നു; 17000 കോടി കേന്ദ്രം വെട്ടി; പ്രതിഷേധം കടുപ്പിച്ച് ബാലഗോപാൽ
സംസ്ഥാനത്ത് പുതിയ വ്യക്തിഗത രേഖ നടപ്പാക്കാൻ തീരുമാനം, 'നേറ്റിവിറ്റി കാർഡ്' സ്വന്തം അസ്തിത്വം തെളിയിക്കാനുള്ള ദുരവസ്ഥക്ക് പരിഹാരമെന്ന് മുഖ്യമന്ത്രി