കൊവിഡ് മുക്തൻ, മുഖ്യമന്ത്രി പിണറായി ആശുപത്രി വിട്ടു

Published : Apr 14, 2021, 03:35 PM ISTUpdated : Apr 14, 2021, 04:10 PM IST
കൊവിഡ് മുക്തൻ, മുഖ്യമന്ത്രി പിണറായി ആശുപത്രി വിട്ടു

Synopsis

ഇക്കഴിഞ്ഞ എട്ടിനാണ് കൊവിഡ് ബാധിതനായി മുഖ്യമന്ത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ഇന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹം രോഗമുക്തി നേടിയത്.  

കോഴിക്കോട്: കൊവിഡ് രോഗമുക്തനായ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടു. കണ്ണൂരിലെ സ്വവസതിയിലേക്ക് മടങ്ങി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഇന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് നെഗറ്റീവായത്.

ഒപ്പം നിന്ന എല്ലാവർക്കും നന്ദിയറിയിച്ച പിണറായി, മികച്ച രീതിയിലുള്ള പരിചരണമാണ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരും മറ്റു ജീവനക്കാരും ലഭ്യമാക്കിയതെന്നും ജനങ്ങളിൽ നിന്നും വലിയ  മാനസികമായ പിന്തുണ ലഭിച്ചതെന്നും ഫേസ്ബുക്കിൽ കുറിച്ചു.  

ഇക്കഴിഞ്ഞ എട്ടിനാണ് കൊവിഡ് ബാധിതനായി മുഖ്യമന്ത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രിക്കൊപ്പം രോഗബാധിതനായ കൊച്ചുമകൻ ഇഷാനും രോഗമുക്തനായി. നിരീക്ഷണത്തിലായിരുന്ന ഭാര്യ കമല കഴിഞ്ഞ ദിവസം രോഗ ബാധിത ആയെങ്കിലും മറ്റ് ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ അവരും ഇന്ന് ആശുപത്രി വിട്ടു. നേരത്തെ രോഗബാധിതയായിരുന്ന മുഖ്യമന്ത്രിയുടെ മകൾ വീണയും ഭർത്താവ് മുഹമ്മദ് റിയാസും കഴിഞ്ഞ ദിവസം നെഗറ്റിവായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ
ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം ലഭിക്കുമോ ? പി.ടി.കുഞ്ഞുമുഹമ്മദിന്‍റെ കേസ് ഇന്ന് കോടതി പരിഗണിക്കും