കോൺ​ഗ്രസ് പാർട്ടി വിടുന്നതായിട്ടുള്ള സാമൂഹിക മാധ്യമ പ്രചാരണം നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ. ഇടത് അനുകൂല ഫേസ്ബുക്ക് പേജുകളിലാണ് ഷാനിമോൾ ഉസ്മാൻ കോൺ​ഗ്രസ് വിടുന്നതായി പ്രചാരണം നടക്കുന്നത്.

ആലപ്പുഴ: കോൺ​ഗ്രസ് പാർട്ടി വിടുന്നതായിട്ടുള്ള സാമൂഹിക മാധ്യമ പ്രചാരണം നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ. ഇടത് അനുകൂല ഫേസ്ബുക്ക് പേജുകളിലാണ് ഷാനിമോൾ ഉസ്മാൻ കോൺ​ഗ്രസ് വിടുന്നതായി പ്രചാരണം നടക്കുന്നത്. കോൺ​ഗ്രസ് പാർട്ടി വിട്ട് സിപിഎമ്മിൽ ചേരുന്നു എന്ന തരത്തിലുള്ള പോസ്റ്റുകളാണ് പ്രചരിക്കുന്നത്. ചില വ്യക്തികളുടെ പേരിലുള്ള പ്രൊഫൈലുകളും പോസ്റ്റ്‌ ഷെയർ ചെയ്തിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തെ തുടർന്ന് കോൺ​ഗ്രസ് വിടുന്നു എന്നാണ് പോസ്റ്റുകളിൽ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ഷാനിമോൾ ഉസ്മാന്റെ പിതാവ് മരണപ്പെട്ടത്. മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെയാണ് സാമൂഹിക മാധ്യമങ്ങളിൽ ഷാനിമോൾ ഉസ്മാൻ കോൺ​ഗ്രസ് വിടുന്നതായി പ്രചരിക്കുന്നത്. കോൺ​ഗ്രസ് പാർട്ടി വിട്ട് സിപിഎമ്മിലേക്ക് പോകുന്നു എന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. ഇ‌ടത് അനുകൂല സൈബർ പേജുകളിലടക്കമാണ് പ്രചാരണം നടക്കുന്നത്. എന്നാൽ, ഏത് സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള പ്രചാരണം നടക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും നിയമനടപടികളിലേക്ക് കടക്കണമെങ്കിൽ അത്തരത്തിൽ കർശനമായി മുന്നോട്ട് പോകുമെന്നുമാണ് ഷാനിമോൾ ഉസ്മാന്റെ പ്രതികരണം.