സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച കണ്ണൂർ പയ്യാവൂർ സ്വദേശിനിയായ അയോന മോൺസണിന്റെ  അവയവം ദാനം ചെയ്യും. വിമാന മാർഗം വൃക്ക തിരുവനന്തപുരത്തേക്ക് കൊണ്ടുവരും

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി വിമാന യാത്ര സർവീസ് വഴി അവയവദാന നടപടികൾ. കണ്ണൂർ പയ്യാവൂരിൽ മരിച്ച 17കാരി അയോനയുടെ ഒരു വൃക്കയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനം വഴി തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാറശ്ശാല സ്വദേശിയായ 27 കരിക്കാണ് അയോനയുടെ വൃക്ക നൽകുന്നത്. പരിയാരം മെഡിക്കൽ കോളജിലെ കെ-സോട്ടോ കോർഡിനേറ്റർ നമിതയാണ് വൃക്ക കൊണ്ടുവന്നത്. അവയവം വെക്കാനായി ഇൻഡിഗോ ഒരു സീറ്റ് സൗജ്യനമായി വിട്ട് നൽകിയിരുന്നു.തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഗ്രീൻ കോറിഡോർ ഒരുക്കിയാണ് അവയവം ആശുപത്രിയിൽ എത്തിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് വിദ്യാർത്ഥിനി മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം ഉണ്ടായത്. അയോന മോൺസൺ പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു.