മാസപ്പടി വിവാദം; ഡയറിയിലെ പിവി താനല്ല, ഇടിച്ച് താഴ്ത്താൻ കുടുംബാംഗങ്ങളെ പോലും വലിച്ചിഴയ്ക്കുന്നുവെന്ന് പിണറായി

Published : Sep 19, 2023, 07:19 PM ISTUpdated : Sep 19, 2023, 08:51 PM IST
മാസപ്പടി വിവാദം; ഡയറിയിലെ പിവി താനല്ല, ഇടിച്ച് താഴ്ത്താൻ കുടുംബാംഗങ്ങളെ പോലും വലിച്ചിഴയ്ക്കുന്നുവെന്ന് പിണറായി

Synopsis

മാസപ്പടി വിവാദത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരുപാട് പി വി മാര്‍ ഉണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

തിരുവനന്തപുരം: മാസപ്പടി വിവാദം പൂര്‍ണമായി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കരിമണല്‍ കമ്പനി സിഎംആര്‍എല്‍ ഡയറിയിലെ പേര് പി വി താനല്ലെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാസപ്പടി വിവാദത്തെ കുരിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരുപാട് പി വി മാര്‍ ഉണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.തന്നെ ഇടിച്ചു താഴ്ത്താൻ കുടുംബാഗങ്ങളെ പോലും വലിച്ചിഴയ്ക്കുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സേവനം നൽകാതെയല്ലേ വീണയുടെ സ്ഥാപനത്തിന് സിഎംആര്‍എല്‍ പണം നൽകിയത് എന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. സിഎംആര്‍എല്‍ സിഎഫ്ഒയേ താൻ കണ്ടിട്ടേയില്ലെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല. എങ്ങനെയെങ്കിലും പിണറായി വിജയനെ ഇടിച്ച് താഴ്ത്തണം, അതിന് കുടുംബാംഗങ്ങളെ ഉപയോഗിക്കുന്ന ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മാത്യു കുഴൽ നാടന്റെ ആരോപണത്തിന് മറുപടി പറയാത്തത് എന്താണെന്ന ചോദ്യത്തിന് മാധ്യമങ്ങളോടെ വിഷമം തനിക്ക് മനസിലായി എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മാത്യു കുഴൽനാടന് മാത്രമല്ല ആർക്കും മറുപടി പറയാതിരുന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: വീണ വിജയന്‍റെ കമ്പനിയുടെ ഐജിഎസ്ടി പരിശോധന; അന്വേഷണ റിപ്പോർട്ട് നീളുന്നു, വിഷയം തൊടാതെ ഇടത് നേതാക്കൾ

PREV
Read more Articles on
click me!

Recommended Stories

അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക