ഉമ്മൻചാണ്ടി വരുന്നതൊക്കെ അവരുടെ കാര്യം; 2016 ജനങ്ങള്‍ ഓർക്കും, എൽഡിഎഫിന് ഗുണമാകുമെന്നും മുഖ്യമന്ത്രി

By Web TeamFirst Published Jan 28, 2021, 7:54 PM IST
Highlights

‍‍‍‌ഈ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ചെയ്ത കാര്യങ്ങൾ കുറേ ജനങ്ങളോട് പറയാനുണ്ടെന്നും ഉമ്മൻചാണ്ടി 2016ൽ എന്ത് കൊണ്ട് തിരസ്കരിക്കപ്പെട്ടുവെന്ന കാര്യം ജനങ്ങൾ ഓർമ്മിക്കുന്നതിനെ ഇത് ഉപയോഗപ്പെടുകയുള്ളൂവെന്നുമാണ് പിണറായിയുടെ ആത്മവിശ്വാസം. 

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ട് വന്നത് സിപിഎമ്മിനു ഗുണകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ കോൺഗ്രസ് നേതാക്കൾ പോരാത്തത് കൊണ്ടായിരിക്കാം ഉമ്മൻചാണ്ടിയെ തിരിച്ചുകൊണ്ട് വരുന്നതെന്നും അത് അവരുടെ പാർട്ടി കാര്യമാണെന്നുമായിരുന്നു വാർത്താസമ്മേളനത്തിൽ ഇതേ പറ്റി ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെ പ്രതികരണം.

ആരാണ് നേതൃത്വമെന്ന് കോൺഗ്രസാണ് തീരുമാനിക്കേണ്ടത്. കോൺഗ്രസിന് ഇന്നത്തെ സാഹചര്യത്തിൽ നിലവിലുള്ളവർ നേതൃത്വത്തിന് പറ്റിയവരല്ലെന്ന് തോന്നിയിട്ടുണ്ടാകാം, അത് കൊണ്ട് ഉമ്മൻ ചാണ്ടിയെ തന്നെ വീണ്ടും പരീക്ഷിക്കാൻ തയ്യാറായിട്ടുണ്ടാവാം. ഇതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഉമ്മൻചാണ്ടി തന്നെയാണല്ലോ നേരത്തെ നേതൃരംഗത്തുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഉമ്മൻ ചാണ്ടിയെ നല്ല രീതിയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത് കോൺഗ്രസിന്റെ പാർട്ടി കാര്യമാണെന്നും താനതിനെ കാണുന്നത് ഇടത് പക്ഷത്തിന് അനുകൂലമായ കാര്യമായിട്ടാണെന്നും മുഖ്യമന്ത്രി വിശദമാക്കി. 

‍‍‍‌ഈ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ചെയ്ത കാര്യങ്ങൾ കുറേ ജനങ്ങളോട് പറയാനുണ്ടെന്നും ഉമ്മൻചാണ്ടി 2016ൽ എന്ത് കൊണ്ട് തിരസ്കരിക്കപ്പെട്ടുവെന്ന കാര്യം ജനങ്ങൾ ഓർമ്മിക്കുന്നതിനെ ഇത് ഉപയോഗപ്പെടുകയുള്ളൂവെന്നുമാണ് പിണറായിയുടെ ആത്മവിശ്വാസം. 

click me!