ബിന്ദു അമ്മിണിക്കെതിരെ സന്ദീപ് വാര്യരുടെ അച്ഛന്‍ അശ്ലീല പരാമര്‍ശം നടത്തിയെന്ന് സോഷ്യല്‍മീഡിയ, വിവാദം

Published : Jan 28, 2021, 07:14 PM ISTUpdated : Jan 28, 2021, 07:49 PM IST
ബിന്ദു അമ്മിണിക്കെതിരെ സന്ദീപ് വാര്യരുടെ അച്ഛന്‍ അശ്ലീല പരാമര്‍ശം നടത്തിയെന്ന് സോഷ്യല്‍മീഡിയ, വിവാദം

Synopsis

സമരത്തില്‍ പങ്കെടുത്ത ബിന്ദു അമ്മിണിക്കെതിരെ ബിജെപി വക്താവായ സന്ദീപ് വാര്യരുടെ അച്ഛന്‍ ഗോവിന്ദ വാര്യര്‍ സ്ത്രീവിരുദ്ധലും അശ്ലീലവുമായ പരാമര്‍ശം നടത്തിയെന്നാണ് പ്രധാന ആരോപണം. എന്നാല്‍ ഇത് സംബന്ധിച്ച് പരസ്യപ്രതികരണം സന്ദീപ് വാര്യരോ അദ്ദേഹത്തിന്റെ പിതാവോ നടത്തിയിട്ടില്ല.  

തിരുവനന്തപുരം: കര്‍ഷക സമരത്തില്‍ പങ്കെടുത്ത ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യരുടെ പിതാവ് സോഷ്യല്‍മീഡിയയില്‍ അശ്ലീലപരാമര്‍ശം നടത്തിയെന്ന് ചൂടേറിയ ചര്‍ച്ച. സമരത്തില്‍ പങ്കെടുത്ത ബിന്ദു അമ്മിണിക്കെതിരെ ബിജെപി വക്താവായ സന്ദീപ് വാര്യരുടെ അച്ഛന്‍ ഗോവിന്ദ വാര്യര്‍ സ്ത്രീവിരുദ്ധലും അശ്ലീലവുമായ പരാമര്‍ശം നടത്തിയെന്നാണ് പ്രധാന ആരോപണം. ഗോവിന്ദ വാര്യര്‍ എന്ന അക്കൗണ്ടില്‍ നിന്ന് ബിന്ദുഅമ്മിണിയെ അപമാനിച്ച് ഷെയര്‍ ചെയ്ത ചിത്രവും താഴെയുള്ള കമന്റുമാണ് വിവാദമായത്. ഗോവിന്ദ വാര്യര്‍ സന്ദീപ് വാര്യരുടെ അച്ഛനാണെന്ന് ചിലര്‍ പറഞ്ഞതോടെയാണ് ചര്‍ച്ച തുടങ്ങിയത്. 

എന്നാല്‍ ഇത് സംബന്ധിച്ച് പരസ്യപ്രതികരണം സന്ദീപ് വാര്യരോ അദ്ദേഹത്തിന്റെ പിതാവോ നടത്തിയിട്ടില്ല. പോസ്റ്റ് വിവാദമായതോടെ അക്കൗണ്ട് ഡിലീറ്റ് ആക്കുകയും കമന്റ് പിന്‍വലിക്കുകയും ചെയ്തിരിക്കുകയാണ്. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ അശ്ലീല പരാമര്‍ശം നടത്തിയതിനെതിരെ ശക്തമായി രംഗത്തെത്തിയ നേതാവാണ് സന്ദീപ് വാര്യര്‍. ബിന്ദു അമ്മിണി സമരക്കാര്‍ക്കൊപ്പം ട്രാക്ടറില്‍ ദേശീയ പതാകയും പിടിച്ചിരിക്കുന്ന ചിത്രമാണ് സ്ത്രീവിരുദ്ധ പരാമര്‍ശത്തോടൊപ്പം ഗോവിന്ദ വാര്യര്‍ ഷെയര്‍ ചെയ്തത്.

ഇതുകൂടാതെ കമന്റിലും ബിന്ദുവിനെതിരെ ഇയാള്‍ അശ്ലീല പരാമര്‍ശം നടത്തുന്നുണ്ട്.  ഗോവിന്ദ വാര്യര്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷ വിമര്‍ശനമുയര്‍ന്നു.
 

PREV
click me!

Recommended Stories

സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'
തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍